25 C
Kollam
Thursday, March 13, 2025
HomeNewsദുർഗാ പൂജക്കിടെ പന്തലിൽ തീ പടര്‍ന്ന്; രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് മരണം

ദുർഗാ പൂജക്കിടെ പന്തലിൽ തീ പടര്‍ന്ന്; രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് മരണം

- Advertisement -
- Advertisement -

ദുർഗാ പൂജക്കിടെ പന്തലിൽ തീ പടര്‍ന്ന് രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. അറുപത് പേര്‍ക്കാണ് പൂജക്കിടെയുണ്ടായ അഗ്നി ബാധയിൽ പരിക്കേറ്റത്. ഉത്തര്‍ പ്രദേശിലെ ധദോഹിയിൽ ഇന്നലെ രാത്രിയായിരുന്നു അപകടം. പന്തലിൽ ആരതി നടക്കുന്നതിനിടെ രാത്രി ഒമ്പത് മണിയോടെയാണ് അഗ്നിബാധയുണ്ടായത്. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമായതെന്നാണ് കരുതുന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.

45 വയസ്സുള്ള സ്ത്രീയും 12 വയസ്സുള്ള ആൺ കുട്ടിയും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. പത്തുവയസ്സ് കാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു. ഇതോടെ മരണം മൂന്നായതായി ജില്ലാ മജിസ്ട്രേറ്റ് ഗൗരംഗ് രതി പറഞ്ഞു. 150 ഓളം പേര്‍ ദുര്‍ഗ പൂജയ്ക്കായി സംഭവ സ്ഥലത്തി എത്തിയിരുന്നു. അപകടം നടന്നതിനെ കുറിച്ച് അന്വേഷിക്കുമെന്ന് ഗൗരംഗ് രതി പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments