24.3 C
Kollam
Wednesday, January 28, 2026
HomeNewsCrimeഅച്ഛന്‍ മക്കളെ മരക്കഷണം കൊണ്ട് മര്‍ദിച്ച സംഭവം; ഇടപെട്ട് സിഡബ്ലുസി

അച്ഛന്‍ മക്കളെ മരക്കഷണം കൊണ്ട് മര്‍ദിച്ച സംഭവം; ഇടപെട്ട് സിഡബ്ലുസി

- Advertisement -

ചാലിശ്ശേരിയില്‍ അച്ഛന്‍ മക്കളെ മരക്കഷണം കൊണ്ട് മര്‍ദിച്ച സംഭവത്തില്‍ ഇടപെട്ട് സിഡബ്ലുസി. പൊലീസില്‍ നിന്ന് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയതായി സിഡബ്ല്യുസി ചെയര്‍മാന്‍. കുട്ടികള്‍ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കും. കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും സിഡബ്ല്യുസി ചെയര്‍മാന്‍ പറഞ്ഞു.

കഴിഞ്ഞ ദിവാസം രാത്രിയിലാണ് മദ്യലഹരിയില്‍ അച്ഛന്‍ പ്ലസ് വണ്‍, പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ മക്കളെ ക്രൂരമായി മര്‍ദ്ദിച്ചത്. നബിദിന പരിപാടിയുടെ ഭാഗമായി ദഫ് പരിശീലനത്തിന് പോയ കുട്ടികള്‍ വൈകിയെത്തി എന്നാരോപിച്ചാണ് പട്ടിക കൊണ്ട് തല്ലിയത്. പരിശീലനം കഴിഞ്ഞ് മടങ്ങുന്ന കുട്ടികളെ വഴിയില്‍ നിന്ന് വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്നായിരുന്നു മര്‍ദ്ദനം. അടിയേറ്റ കുട്ടികളുടെ കൈക്ക് പൊട്ടലുണ്ടായി. ഒരു കുട്ടിയുടെ വാരിയെല്ലിനും പരിക്കേറ്റു. ശരീരമാകെ മര്‍ദനമേറ്റതിന്റെ പാടുകളാണ്.

സംഭവത്തിന് പിന്നാലെ കുട്ടികള്‍ കുന്നംകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതോടെ, ചാലിശ്ശേരി പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിന് പിന്നാലെ ഇരുവരേയും മര്‍ദ്ദിച്ച അച്ഛന്‍ ഒളിവില്‍ പോയിരുന്നു. പൊലീസ് ഇയാള്‍ക്കായി അന്വേഷണം തുടങ്ങി. മുമ്പും ഇയാള്‍ ഭാര്യയേയും മക്കളേയും മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments