24.6 C
Kollam
Tuesday, July 22, 2025
HomeNewsCrimeമഹാരാഷ്ട്രയിൽ യുവതിയെ വെടിവച്ച് കൊലപ്പെടുത്തി; പ്രതി ജീവനൊടുക്കി

മഹാരാഷ്ട്രയിൽ യുവതിയെ വെടിവച്ച് കൊലപ്പെടുത്തി; പ്രതി ജീവനൊടുക്കി

- Advertisement -
- Advertisement - Description of image

മഹാരാഷ്ട്രയിലെ പാൽഖർ ജില്ലയിൽ യുവതിയെ പട്ടാപ്പകൽ വെടിവച്ച് കൊലപ്പെടുത്തി.യുവതിയെ കൊലപ്പെടുത്തിയ പ്രതി പൊലീസ് പിടിയിലാകുന്നതിന് മുൻപ് ജീവനൊടുക്കി.21കാരിയായ നേവാ മെഹതോ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് മൂന്നരയോടെ, പാർഖറിലെ ബോയ്സർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്.

യുവതിയെ പിന്തുടർന്നെത്തിയ 26 കാരനായ ശ്രീകൃഷ്ണ യാദവ് എന്നയാളാണ് വെടിയുതിർത്തത്. പുറകിൽ നിന്ന് നേവാ മെഹതോടെയുടെ തലയിലേക്ക് ശ്രീകൃഷ്ണ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ് നിലത്ത് വീണ യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണത്തിന് കീഴടങ്ങി.

കൊലപാതകത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രതിക്കും ഇരയ്ക്കും മുന്നിൽ നടന്നുപോവുകയായിരുന്ന വയോധികൻ വെടിയൊച്ച കേട്ട് തിരിഞ്ഞുനോക്കുന്നതും, പ്രതി കൂസലില്ലാതെ നിൽക്കുന്നതും, വയോധികൻ യുവതിയുടെ അടുത്തേക്ക് പോകാതെ തിരിഞ്ഞ് നടന്നുപോവുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

എന്നാൽ യുവതിയെ കൊലപ്പെടുത്തിയ പ്രതി പൊലീസ് പിടിയിലാകുന്നതിന് മുൻപ് ജീവനൊടുക്കി. സിഐഎസ്എഫ് (സെൻട്രൽ ഇന്റസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്) സംഘം സഞ്ചരിച്ച ട്രക്കിന് മുന്നിൽ ചാടിയാണ് യുവാവ് ആത്മഹത്യ ചെയ്തത്. നേവാ മെഹതോയും ശ്രീകൃഷ്ണ യാദവും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഇരുവരും തമ്മിലെ ബന്ധത്തിൽ പിന്നീടുണ്ടായ തർക്കങ്ങളാവാം കൊലപാതകത്തിലേക്കും പ്രതിയുടെ ആത്മഹത്യയിലേക്കും നയിച്ചതെന്നും പൊലീസ് കരുതുന്നു.

നേവാ മെഹതോയെ കൊലപ്പെടുത്താൻ ശ്രീകൃഷ്ണ ഉപയോഗിച്ചത് നാടൻ റിവോൾവറാണെന്ന് വ്യക്തമായിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്തിയ സ്ഥലത്ത് നിന്ന് അരകിലോമീറ്റർ അകലെ മാറി പ്രധാന പാതയിലാണ് ശ്രീകൃഷ്ണ ജീവനൊടുക്കിയത്. ശ്രീകൃഷ്ണയുടെ മൃതദേഹത്തിന് അടുത്ത് നിന്ന് തോക്കും പൊലീസ് കണ്ടെത്തി. ഇത് പൊലീസ് കസ്റ്റഡിയിലെടുത്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments