26.2 C
Kollam
Friday, October 17, 2025
HomeNewsCrimeകാട്ടാക്കട സംഭവത്തില്‍ ജീവനക്കാരെ ന്യായീകരിച്ച് സി.ഐ.ടി.യു; ജീവനക്കാര്‍ ആരെയും മര്‍ദിച്ചിട്ടില്ല

കാട്ടാക്കട സംഭവത്തില്‍ ജീവനക്കാരെ ന്യായീകരിച്ച് സി.ഐ.ടി.യു; ജീവനക്കാര്‍ ആരെയും മര്‍ദിച്ചിട്ടില്ല

- Advertisement -

കാട്ടാക്കട കെ.എസ്.ആര്‍.ടി.സി യൂനിറ്റില്‍ വിദ്യാര്‍ഥി കണ്‍സഷന് അപേക്ഷിക്കാനെത്തിയ പിതാവിനെയും മകളെയും മകളുടെ സുഹൃത്തിനേയും ആക്രമിച്ച സംഭവത്തില്‍ ജീവനക്കാരെ ന്യായീകരിച്ച് സി.ഐ.ടി.യു. അക്രമസംഭവം ദൗര്‍ഭാഗ്യകരമാണെന്നും എന്നാല്‍ ജീവനക്കാര്‍ ആരെയും മര്‍ദിച്ചിട്ടില്ലെന്നും തള്ളിമാറ്റുക മാത്രമാണ് ചെയ്തതെന്നും കെ.എസ്.ആര്‍.ടി.സിയിലെ സി.ഐ.ടി.യു നേതാവ് സി.കെ.ഹരികൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എന്നാല്‍ അതു പോലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഓഫിസിലുണ്ടായിരുന്ന വനിതാ ജീവനക്കാരോട് വരെ പെണ്‍കുട്ടിയുടെ പിതാവ് പ്രേമനന്‍ അപമര്യാദയായി സംസാരിച്ചെന്നും ഹരികൃഷ്ണന്‍ പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments