26.8 C
Kollam
Wednesday, January 14, 2026
HomeNewsഗവര്‍ണര്‍ക്കെതിരെ രാഷ്ടപതിക്ക് പരാതി നല്‍കി എല്‍ഡിഎഫ്; ഭരണഘടനാതത്വങ്ങള്‍ പാലിക്കാന്‍ ഗവര്‍ണറെ ഉപദേശിക്കണം

ഗവര്‍ണര്‍ക്കെതിരെ രാഷ്ടപതിക്ക് പരാതി നല്‍കി എല്‍ഡിഎഫ്; ഭരണഘടനാതത്വങ്ങള്‍ പാലിക്കാന്‍ ഗവര്‍ണറെ ഉപദേശിക്കണം

- Advertisement -

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ടപതിക്ക് പരാതി നല്‍കി എല്‍ഡിഎഫ്. ഭരണഘടനാതത്വങ്ങള്‍ പാലിക്കാന്‍ ഗവര്‍ണറെ ഉപദേശിക്കണമെന്ന് ബിനോയ് വിശ്വം എം പി രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. ഗവര്‍ണര്‍ക്കെതിരെ സിപിഎം എല്‍ഡിഎഫ് നേതാക്കള്‍ കടുത്ത വിമര്‍ശനം തുടരുമ്പോള്‍ ഗവര്‍ണറെ പിന്തുണച്ച് ബിജെപി നേതാക്കളും കൂട്ടത്തോടെ രംഗത്തെത്തി.

ഇന്നലെ ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ അദ്ദേഹത്തിനെതിരെയുള്ള വിമര്‍ശനം കടുപ്പിച്ച എല്‍ഡിഎഫ് നേതാക്കള്‍ രണ്ടാം ദിവസവും അത് തുടരുകയാണ്. ഗവര്‍ണര്‍ക്കെതിരെ എല്ലാ സാധ്യതകളും തേടുന്നതിന്‍റെ ഭാഗമായാണ് ബിനോയ് വിശ്വം രാഷ്ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെടുന്നത്. ഭരണഘടന തത്വങ്ങൾ പാലിക്കാൻ രാഷ്ട്രപതി ഗവർണറെ ഉപദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിനോയ് വിശ്വം രാഷ്ടപതിക്ക് കത്ത് നല്‍കിയത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments