25.5 C
Kollam
Friday, August 29, 2025
HomeNewsCrimeവീട്ടിനുള്ളില്‍ അമ്മയുടെയും മകന്‍റെയും മൃതദേഹം; പോലീസിൽ അറിയിച്ചത് ഇളയമകൻ

വീട്ടിനുള്ളില്‍ അമ്മയുടെയും മകന്‍റെയും മൃതദേഹം; പോലീസിൽ അറിയിച്ചത് ഇളയമകൻ

- Advertisement -
- Advertisement - Description of image

കോട്ടയത്ത് വീട്ടിനുള്ളില്‍ അമ്മയുടെയും മകന്‍റെയും മൃതദേഹം. മറിയപ്പള്ളി മുട്ടം സ്വദേശികളായ രാജമ്മ (85), സുഭാഷ് (55) എന്നിവരുടെ മൃതദേഹമാണ് വീടിനുള്ളിൽ കണ്ടെത്തിയത്. രാജമ്മയുടെയും സുഭാഷിന്‍റെയും മൃതദേഹങ്ങള്‍ ഇരുവരുടെയും കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. രാജമ്മ രോഗബാധിതയായിരുന്നു.

ശനിയാഴ്ച പുലർച്ചെയോടെ രാജമ്മയുടെ ഇളയ മകൻ മധുവാണ് അമ്മയെ അനക്കമില്ലാതെ കണ്ടത്. തുടര്‍ന്ന് സുഭാഷിനെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതേതുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് രണ്ടുപേരും മരിച്ചതായി കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments