25.7 C
Kollam
Thursday, January 15, 2026
HomeMost Viewedകെഎസ്ആര്‍ടിസിയിലെ അനിശ്ചിതകാല പണിമുടക്കിനെതിരെ മന്ത്രി ആന്‍റണി രാജു; സമരം അംഗീകരിക്കാനാവില്ല

കെഎസ്ആര്‍ടിസിയിലെ അനിശ്ചിതകാല പണിമുടക്കിനെതിരെ മന്ത്രി ആന്‍റണി രാജു; സമരം അംഗീകരിക്കാനാവില്ല

- Advertisement -

കെഎസ്ആര്‍ടിസിയിലെ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ തൊഴിലാളികള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിനെതിരെ ഗതാഗത മന്ത്രി ആന്‍റണി രാജു. സിംഗിൾ ഡ്യൂട്ടി സിസ്റ്റത്തിനെതിരെ ടിഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന സമരം അംഗീകരിക്കാനാവില്ലെന്ന് ആന്‍റണി രാജു പറഞ്ഞു. ഒന്നാം തീയതി മുതൽ സമരം നടത്തുമെന്ന് സംഘടന ടിഡിഎഫ് നോട്ടീസ് നൽകിയിട്ടുണ്ട്.

സമരത്തിൽ പങ്കെടുക്കുന്ന ആരും അഞ്ചാം തീയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ടെന്ന് ആന്‍റണി രാജു പറഞ്ഞു. സിംഗിൾ ഡ്യൂട്ടി സിസ്റ്റം എന്നത് യൂണിയനുകൾ നേരത്തെ അംഗീകരിച്ചതാണ്. അതിൽ നിന്നും ഒരു വിട്ടുവീഴ്ചക്കും സർക്കാർ തയ്യാറല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments