25.4 C
Kollam
Sunday, September 8, 2024
HomeNewsനിയമസഭയിലെ ഇരിപ്പിട വിന്യാസത്തിൽ കെ.രാധാകൃഷ്ണൻ രണ്ടാമൻ; ഇനി മുതൽ മുഖ്യമന്ത്രിയുടെ അടുത്ത്

നിയമസഭയിലെ ഇരിപ്പിട വിന്യാസത്തിൽ കെ.രാധാകൃഷ്ണൻ രണ്ടാമൻ; ഇനി മുതൽ മുഖ്യമന്ത്രിയുടെ അടുത്ത്

- Advertisement -
- Advertisement -

നിയമസഭയിലെ ഇരിപ്പിട വിന്യാസത്തിൽ കെ.രാധാകൃഷ്ണൻ രണ്ടാമൻ. മുഖ്യമന്ത്രിയുടെ അടുത്തായാണ് ഇനി മുതൽ കെ രാധാകൃഷ്ണൻ ഇരിക്കുന്നത്. മന്ത്രിയായ എം.ബി രാജേഷ് മുൻ നിരയിലേക്ക് വന്നു. നേരത്തെ മുൻനിരയിൽ ഇരുന്ന സിപിഎം സെക്രട്ടറി എം. വി. ഗോവിന്ദൻ ട്രഷറി ബഞ്ചിലെ രണ്ടാം നിരയിലെ സീറ്റിൽ ആണ് ഇരിക്കുന്നത്.

അസുഖബാധിതനായ കോടിയേരി ബാലകൃഷ്ണന് പകരം സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മന്ത്രിസഭയിൽ പുനഃസംഘടന വരുത്തിയത്. സ്പീക്കറായിരുന്ന എം.ബി രാജേഷിനെ മന്ത്രിയായും തലശേരിയിൽനിന്നുള്ള നിയമസഭാ അംഗം എ എൻ ഷംസീറിനെ സ്പീക്കറായും സിപിഎം സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

ഇതനുസരിച്ച് എം. ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് രാവിലെയാണ് നടക്കുന്നത്. ഇതനുസരിച്ചുള്ള ക്രമീകരണ പ്രകാരമാണ് നിയമസഭയിലെ ഇരിപ്പിട വിന്യാസത്തിൽ മാറ്റം വരുത്തിയത്. എം. വി ഗോവിന്ദൻ കഴിഞ്ഞാൽ നിയമസഭയിലെ സിപിഎം അംഗങ്ങളിൽ മുതിർന്നയാൾ കേന്ദ്രകമ്മിറ്റി അംഗമായ കെ രാധാകൃഷ്ണനാണ്. പി രാജീവ്, കെ എൻ ബാലഗോപാൽ തുടങ്ങിയവർ ഇക്കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments