25.2 C
Kollam
Friday, August 29, 2025
HomeMost Viewedകെഎസ്ആര്‍ടിസി; വൗച്ചറുകളും കൂപ്പണും ആറിന് മുമ്പ് നല്‍കണമെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസി; വൗച്ചറുകളും കൂപ്പണും ആറിന് മുമ്പ് നല്‍കണമെന്ന് ഹൈക്കോടതി

- Advertisement -
- Advertisement - Description of image

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശികയ്ക്ക് പകരം വൗച്ചറുകളും കൂപ്പണും ആറിന് മുമ്പ് നല്‍കണമെന്ന് ഹൈക്കോടതി. ഉത്തരവിന്റെ ഭാഗമായാണ് ഇക്കാര്യം ഉള്‍പെടുത്തിയത്. കൂപ്പണുകളും വൗച്ചറുകളും സ്വീകരിക്കാത്ത ജീവനക്കാരുടെ ബാക്കിയുള്ള ശമ്പളം കുടിശ്ശികയായി നിലനിര്‍ത്തനും കോടതി നിര്‍ദ്ദേശം നല്‍കി.

ശമ്പളം മൂന്നില്‍ ഒരു ഭാഗം നല്‍കാനാണ് കോടതി ഉത്തരവ്. സര്‍ക്കാര്‍ ഇതിനായി 50 കോടി ഉടന്‍ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ശമ്പള കുടിശ്ശികയ്ക്ക് പകരം കെഎസ്ആ!ര്‍ടിസി ജീവനക്കാര്‍ക്ക് സപ്ലൈകോ അടക്കമുള്ള സ്ഥാപനങ്ങളുടെ കൂപ്പണുകള്‍ നല്‍കാകുമോ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ഇന്നലെ ചോദിച്ചിരുന്നു.

കെഎസ്ആര്‍ടിസിക്ക് 103 കോടി രൂപ നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഈ നി!ര്‍ദേശം വച്ചത്. ഇതിന് പിന്നാലെയാണ് കോടതി ഉത്തരവ്. എന്നാല്‍ കൂപ്പണുകള്‍ നല്‍കാമെന്ന നിര്‍ദേശത്തെ ജീവനക്കാര്‍ എതിര്‍ത്തു. കുടിശ്ശികയുള്ള ശമ്പളത്തിന് പകരം കൂപ്പണുകള്‍ ആവശ്യമില്ലെന്ന് ജീവനക്കാര്‍ വ്യക്തമാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments