23.7 C
Kollam
Wednesday, February 5, 2025
HomeNewsCrimeഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസിന് മേല്‍ കരി ഓയില്‍ ഒഴിച്ച സംഭവം; യൂണിഫോമിന്റെ ചെലവ് സേന വഹിക്കും

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസിന് മേല്‍ കരി ഓയില്‍ ഒഴിച്ച സംഭവം; യൂണിഫോമിന്റെ ചെലവ് സേന വഹിക്കും

- Advertisement -
- Advertisement -

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍ കരി ഓയില്‍ ഒഴിച്ച സംഭവത്തില്‍ യൂണിഫോമിന്റെ ചിലവ് സേന തന്നെ വഹിക്കും. ഉപയോഗ ശൂന്യമായ യൂണിഫോമുകള്‍ക്ക് പകരം പുതിയത് വാങ്ങുന്നതിന് ഡിജിപിയുടെ ഉത്തരവിട്ടു.

ആയുര്‍ മാര്‍ത്തോമാ കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടയിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കരിയോയില്‍ ഒഴിച്ചത്. 18 പോലീസുകാര്‍ക്കാണ് പുതിയ യൂണിഫോം വാങ്ങാന്‍ പണം അനുവദിച്ച് ഡി.ജി.പി ഉത്തരവ് ഇറങ്ങിയത്. കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന പോലീസ് മേധാവിയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments