28.6 C
Kollam
Wednesday, January 14, 2026
HomeNewsകാലാവസ്ഥാ പ്രവചനങ്ങള്‍ക്കായി; വിദേശ ഏജന്‍സികളുടെ അടക്കം സേവനം തേടി കേരളം

കാലാവസ്ഥാ പ്രവചനങ്ങള്‍ക്കായി; വിദേശ ഏജന്‍സികളുടെ അടക്കം സേവനം തേടി കേരളം

- Advertisement -

കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങള്‍ക്കായി വിദേശ ഏജന്‍സികളുടെ അടക്കം സേവനം തേടി കേരളം. സ്വകാര്യ ഏജന്‍സികളുടെ കാലാവസ്ഥ പ്രവചനം കേരളം പണം നല്‍കി വാങ്ങിത്തുടങ്ങിയതായി റവന്യൂ മന്ത്രി കെ രാജന്‍ നിയമസഭയെ അറിയിച്ചു.കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അടക്കം കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചിരുന്നില്ലെന്ന് സര്‍ക്കാര്‍തന്നെ പരാതി ഉന്നയിച്ചിരുന്നു.

പിഴയ്ക്കുന്ന പ്രവചനങ്ങള്‍ വന്‍ ദുരന്തങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യത്തില്‍ ഈ വിഷയം പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിര്‍ദേശിച്ചിരുന്നു. ഈ സമിതിയുടെ കൂടി നിര്‍ദേശപ്രകാരമാണ് വിദേശ ഏജന്‍സികളുടെ
അടക്കം സേവനം കേരളം തേടിയത്.മൂന്നു സ്വകാര്യ ഏജന്‍സികളുടെ കാലാവസ്ഥ പ്രവചനം കേരളം പണം നല്‍കി വാങ്ങിത്തുടങ്ങിയെന്ന് റവന്യൂ മന്ത്രി ഇന്ന് സഭയെ അറിയിച്ചു.

ഇന്ത്യയിലെ സ്വകാര്യ കാലാവസ്ഥ ഏജന്‍സിയായ സ്‌കൈമേറ്റ്,അമേരിക്കന്‍ ഏജന്‍സികളായ എര്‍ത്ത് നെറ്റ്വര്‍ക്‌സ്, ഐ ബി എം ഗ്രാഫ് എന്നിവയുടെ കാലാവസ്ഥ പ്രവചനങ്ങള്‍ ആണ് കേരളം വാങ്ങിത്തുടങ്ങിയത്.

ലോകത്ത് ഏറ്റവും ആധികാരികമായ കാലാവസ്ഥ പ്രവചനം നല്‍കുന്നുവെന്ന് അവകാശപ്പെടുന്ന സ്ഥാപനമാണ് ഐ ബി എം ഗ്രാഫ്. കേരളത്തിന്റെ കാലാവസ്ഥ പ്രവചന സംവിധാനങ്ങള്‍ തികച്ചും അപര്യാപ്തമാണെന്ന് പ്രതിപക്ഷ നേതാവ് സഭയില്‍ ആരോപിച്ചുച്ചിരുന്നു.ഇതിനുള്ള മറുപടിയായാണ് വിദേശ പ്രവചനം കേരളം വാങ്ങിത്തുടങ്ങിയെന്ന വിവരം റവന്യു മന്ത്രി അറിയിച്ചത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments