27 C
Kollam
Wednesday, October 15, 2025
HomeNewsരാജ്യത്ത് 12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ; വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി

രാജ്യത്ത് 12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ; വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി

- Advertisement -

രാജ്യത്ത് 12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരൻ. ഇലക്ട്രോണിക് എക്കോസിസ്റ്റത്തിലേക്ക് ഇന്ത്യൻ കമ്പനികൾ അവരുടെ ഭാഗത്ത് നിന്നും സംഭവനകൾ നൽകേണ്ടതുണ്ടെന്നും അതിനർത്ഥം വിദേശ കമ്പനികളെ ഒഴിവാക്കുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി.

12,000 രൂപയിൽ താഴെ വരുന്ന ഹാൻഡ്‌സെറ്റുകൾക്കായുള്ള കംപോണന്റ്‌സ് മാത്രം വിപണിയിൽ ഇറക്കുന്നതിന് പകരം മൊത്തമായി എല്ലാ ശ്രേണിയിലേക്കും ഇത് വ്യാപിപ്പിക്കണം. നിലവിൽ 12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ നിരോധിക്കുന്നതിനെ കുറിച്ച് പദ്ധതികളൊന്നുമില്ല’- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.300 ബില്യൺ ഡോളറിന്റെ ഇലക്ട്രോണിക് നിർമാണമാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. 2025-26 വർഷത്തോടെ 120 ബില്യൺ യുഎസ് ഡോളർ കയറ്റുമതിക്കും കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments