25.3 C
Kollam
Monday, July 21, 2025
HomeMost Viewedകെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍; തിങ്കളാഴ്ച മുതല്‍

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍; തിങ്കളാഴ്ച മുതല്‍

- Advertisement -
- Advertisement - Description of image

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും. സഹകരണ കണ്‍സോര്‍ഷ്യത്തിന്റെ കാലാവധിയും നീട്ടിയിട്ടുണ്ട്. ജൂണ്‍ 30 ന് അവസാനിച്ച കരാര്‍ അടുത്ത വര്‍ഷം ജൂണ്‍ വരെ നീട്ടി. കരാറില്‍ തീരുമാനമാകാത്തതിനാല്‍ രണ്ടുമാസത്തെ പെന്‍ഷന്‍മുടങ്ങിയിരുന്നു.41000 പെന്‍ഷന്‍കാരാണ് പെന്‍ഷന്‍ കിട്ടാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണത്തില്‍ സര്‍ക്കാര്‍ പണം കൊടുക്കണമെന്ന് കോടതി നിര്‍ദ്ദേശമുണ്ടെങ്കിലും ധനവകുപ്പ് ഇത് വരെയും തീരുമാനമെടുത്തിട്ടില്ല. പ്രതിസന്ധി പരിഹരിക്കാന്‍ തൊട്ടടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താനാണ് ആലോചന.

ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിനും, അലവന്‍സിനുമായി 103 കോടി രൂപ സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. പത്ത് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments