28.6 C
Kollam
Tuesday, February 4, 2025
HomeNewsCrimeകോൺവെന്റിൽ കയറി പെൺകുട്ടികൾക്ക് മദ്യം നൽകി; പീഡിപ്പിച്ചെന്ന് പരാതി

കോൺവെന്റിൽ കയറി പെൺകുട്ടികൾക്ക് മദ്യം നൽകി; പീഡിപ്പിച്ചെന്ന് പരാതി

- Advertisement -
- Advertisement -

തിരുവനന്തപുരം കഠിനംകുളത്തു കോൺവെന്റിൽ കയറി പെൺകുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിച്ചെന്ന് പരാതി. പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾക്കാണ് ബലം പ്രയോഗിച്ച് മദ്യം നൽകി പീഡിപ്പിച്ചത്. കേസിൽ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.

വലിയതുറ സ്വദേശികളായ മെഴ്സൺ ,രഞ്ജിത്ത് ,അരുൺ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കോൺവെന്റിന്റെ മതിൽ ചാടിയാണ് പ്രതികൾ പെൺകുട്ടികൾ താമസിക്കുന്ന മുറിയിലേക്ക് എത്തിയത്.

പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ളവര്‍ക്ക് മറ്റു ചിലരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments