27 C
Kollam
Saturday, September 20, 2025
HomeMost Viewedപിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

- Advertisement -
- Advertisement - Description of image

കൊല്ലം ഓയൂർ പൂയപ്പള്ളി മീയ്യണ്ണൂരിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പൂയപ്പള്ളി, നാൽക്കവല, മരുതമൺപള്ളി അനിൽ ഭവനിൽ അനിൽകുമാർ (34) ആണ് മരിച്ചത്. ബുധൻ ഉച്ചയ്ക്ക് ഒരു മണിയോടെ മീയ്യണ്ണൂർ മിൽമാ സൊസൈറ്റിക്ക് സമീപമായിരുന്നു അപകടം. മീയ്യണ്ണൂർ ഭാഗത്തുനിന്നും പൂയപ്പള്ളിയിലേക്ക് പോവുകയായിരുന്ന ബൈക്കും എതിർദിശയിൽ വന്ന പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ അനിൽ കുമാറിന്റെ തലയുടെ പകുതിഭാഗത്തോളം ചിന്നിച്ചിതറി തൽക്ഷണം മരിച്ചു.

ബൈക്കിൽ ഇടിച്ച പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് സമീപത്തുണ്ടായിരുന്ന ഇലവൺ കെ വി ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകർത്തു നിൽക്കുകയായിരുന്നു. ഉടൻ വൈദ്യുത ബന്ധം വിഛേദിക്കപ്പെട്ടതിനാൽ മറ്റൊരു ദുരന്തം ഒഴിവായി. നാട്ടുകാർഅനിൽ കുമാറിനെ മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പൂയപ്പള്ളി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ നടന്നു.മാതാവ്: ഇന്ദിരാഭായ്.
ഭാര്യ:വിജി. മക്കൾ: അക്ഷയ് മാധവ്, അഭിഷേക് മാധവ് .

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments