ഗുജറാത്ത് കലാപത്തിനിടെയുള്ള ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരായ ഹർജികളിൽ ഗുുജറാത്ത് സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. പ്രതികളെ വിട്ടയച്ചതിൽ വേണ്ടത്ര ആലോചനയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പ്രതികളെ ജയിൽ മോചിതരാക്കിയതിൽ ചട്ടലംഘനം ഉണ്ടായെന്ന് പറയുന്നില്ലെന്ന് അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ പറഞ്ഞു. എന്നാൽ ക്രൂരകൃത്യം ചെയതവരെയാണ് വിട്ടയച്ചത് എന്ന കാര്യം പരിശോധിക്കണമെന്ന് ഹർജിക്കാർ വാദിച്ചു. ജയിൽ മോചിതരായ പതിനൊന്ന് പ്രതികളെക്കൂടി കേസിൽ കക്ഷി ചേർക്കാനും കോടതി നിർദ്ദേശം നല്‍കി. കഴിഞ്ഞ ആഴ്ചയാണ് ബിൽക്കീസ് ബാനു കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ ഗുജറാത്ത് സർക്കാർ മോചിപ്പിച്ചത്.






















