ഇ-പോസ് സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്തെ റേഷന്‍ കടകളുടെപ്രവര്‍ത്തനം നിലച്ചു. ഇതോടെ ഭക്ഷ്യക്കിറ്റ് റേഷന്‍ വിതരണം മുടങ്ങി. തകരാറുകള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇ-പോസ് മെഷീന്റെ സര്‍വര്‍ മുന്‍പും ഇത്തരത്തില്‍ തകരാറിലായിട്ടുണ്ട്.
നേരത്തെ നിശ്ചയിച്ച സമയക്രമം അനുസരിച്ച് 25, 26, 27 തീയതികളില്‍ പിങ്ക് റേഷന്‍ കാര്‍ഡുള്ളവര്‍ക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. കാര്‍ഡുടമകള്‍ ഒരുമിച്ച് റേഷന്‍ കടകളിലേക്ക് എത്തുന്നതോടെയാണ് സെര്‍വര്‍ തകരാറിലാകുന്നത്.
നിലവില്‍ ഇ പോസ് മെഷീനില്‍ വിരലടയാളം പതിപ്പിച്ച് കിറ്റ് വിതരണം ചെയ്യാന്‍ കഴിയില്ലെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. പകരം മൊബൈലുമായി എത്തുന്നവര്‍ക്ക് ഒടിപി നല്‍കിയാണ് കിറ്റ് വിതരണം പലയിടത്തും നടക്കുന്നത്.