25.4 C
Kollam
Friday, August 29, 2025
HomeMost Viewedആര്യാട് ഗോപി കൈവച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി; മന്ത്രി ജെ ചിഞ്ചുറാണി

ആര്യാട് ഗോപി കൈവച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി; മന്ത്രി ജെ ചിഞ്ചുറാണി

- Advertisement -
- Advertisement - Description of image

ആര്യാട് ഗോപി ദൃശ്യമാധ്യമ പുരസ്കാരദാനം മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിച്ചു. ജീവിതത്തിന്റെ ഏറിയ പങ്കും പത്രപ്രവര്‍ത്തന മേഖലയില്‍ ചെലവഴിച്ച ആര്യാട് ഗോപിക്ക് കൈവച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞതായി മന്ത്രി അഭിപ്രായപ്പെട്ടു. ഡോ. സെബാസ്റ്റ്യന്‍ പോള്‍ ‘സാഹിത്യവും പത്രപ്രവര്‍ത്തനവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.

മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് കോട്ടയം ബ്യൂറോയിലെ ചീഫ് റിപ്പോര്‍ട്ടര്‍ എസ് ശ്യാംകുമാറും

ഹ്യൂമണ്‍ ഇന്ററസ്റ്റ് സ്റ്റോറിയുടെ മികച്ച ദൃശ്യത്തിന് കാമറാമാനുള്ള അവാര്‍ഡ് മനോരമ ന്യൂസ് അരൂര്‍ യൂണിറ്റിലെ സീനിയര്‍ കാമറാമാന്‍ സജീവ് വിയും

ഏറ്റുവാങ്ങി. പ്രസ്‌ക്ലബ് പ്രസിഡന്റ് ജി ബിജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി സനല്‍ ഡി പ്രേം സ്വാഗതവും ഡോ. രമ്യ വി ആര്യാട് നന്ദിയും പറഞ്ഞു. ആര്യാട് ഗോപിയുടെ സഹധര്‍മ്മിണി വത്സലകുമാരി, ട്രസ്റ്റ് ഭാരവാഹികളായ ലാലി വി ആര്യാട്, ബൈജു ആര്യാട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments