25.3 C
Kollam
Monday, July 21, 2025
HomeMost Viewedനായയുടെ കുര അയല്‍ക്കാര്‍ക്ക് ശല്യമായി; ഉടമസ്ഥൻ ജയിലായി

നായയുടെ കുര അയല്‍ക്കാര്‍ക്ക് ശല്യമായി; ഉടമസ്ഥൻ ജയിലായി

- Advertisement -
- Advertisement - Description of image

നായയുടെ കുര അയല്‍ക്കാര്‍ക്ക് ശല്യമായതോടെ ഉടമസ്ഥന് കിട്ടിയത് ജയില്‍ ശിക്ഷ. സൗദി അറേബ്യയിലാണ് സംഭവം. നായയുടെ കുര ശല്യമാണെന്നും സഹിക്കാനാവുന്നില്ലെന്നും അയല്‍ക്കാര്‍ പരാതി നല്‍കിയതോടെയാണ് പ്രവാസിയായ നായയുടെ ഉടമസ്ഥന് കോടതി 10 ദിവസത്തെ ജയില്‍ ശിക്ഷ വിധിച്ചത്. ജിദ്ദയിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലെ അപ്പാര്‍ട്ട്‌മെന്റിന് ഉള്ളിലാണ് ഇയാള്‍ നായയെ വളര്‍ത്തിയിരുന്നത്. ഇതിന് അടുത്ത് താമസിക്കുന്ന രണ്ട് അയല്‍ക്കാരെ നായയുടെ കുര അസ്വസ്ഥമാക്കി. തുടര്‍ന്ന് ഇവര്‍ സുഡാനിയായ പ്രവാസിക്കെതിരെ അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നായ നാശമുണ്ടാക്കുന്നെന്നും അയല്‍ക്കാരെ ഭയപ്പെടുത്തുന്നെന്നും പരാതിയില്‍ പറയുന്നു. കേസ് കോടതിയിലെത്തി. ആരോപണം അടിസ്ഥാന രഹിതമാണെന്നും കെട്ടിടത്തിലെ കുട്ടികള്‍ നായയെ ശല്യപ്പെടുത്തുന്നത് കൊണ്ടാണ് അത് കുരക്കുന്നതെന്നും വാദത്തിനിടെ നായയുടെ ഉടമസ്ഥന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇരുഭാഗത്തെയും വാദം കേട്ട കോടതി, പൊതു ധാര്‍മ്മികത ലംഘിച്ച കുറ്റത്തിന് പ്രവാസിയെ 10 ദിവസത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു. കൂടാതെ മറ്റുള്ളവരെ ശല്യപ്പെടുത്തില്ലെന്നും റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റില്‍ നായയെ വളര്‍ത്തുന്നത് നിര്‍ത്തുമെന്നും എഴുതി ഒപ്പിട്ടു നല്‍കാനും കോടതി ഉത്തരവിട്ടു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments