ഇന്ത്യന്‍ സൈന്യത്തെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ചാവേറുകള അയച്ചെന്ന് വെളിപ്പെടുത്തല്‍. അഞ്ച് പേരടങ്ങുന്ന സംഘത്തെ അയച്ചത് പാക് കേണല്‍ യൂനസ് ആണെന്നുമാണ് വെളിപ്പെടുത്തല്‍. സൈന്യം പിടികൂടിയ ഭീകരന്‍ തബ്രാക്ക് ഹുസൈന്‍ ആണ് വെളിപ്പെടുത്തല്‍ നടത്തിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ സൈന്യത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ പാക് കേണല്‍ 30,000 രൂപയാണ് നല്‍കിയതെന്നും തബ്രാക്ക് ഹുസൈന്‍ പറഞ്ഞതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
നുഴഞ്ഞുക്കയറ്റ ശ്രമത്തിനിടെ കഴിഞ്ഞ ദിവസമാണ് ഇയാളെ സൈന്യം പിടികൂടിയത്. വെടിയേറ്റ തബ്രാക്ക് ഹുസൈന്‍ നിലവില്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. നൗഷേരയിലെ സെഹര്‍ മക്രി മേഖലയില്‍ നിയന്ത്രണരേഖയില്‍ വിന്യസിച്ചിരിക്കുന്ന സൈനികരാണ് ഒരാള്‍ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നത് കണ്ടെത്തിയത്. ഇയാളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടതോടെ വെടിവെപ്പ് ആരംഭിച്ചു.