25.9 C
Kollam
Monday, July 21, 2025
HomeMost Viewedസിവിക് ചന്ദ്രൻ കേസ്; വിവാദ പരാമർശം നടത്തിയ ജില്ലാ ജഡ്ജി ഉൾപ്പെടെ നാല്...

സിവിക് ചന്ദ്രൻ കേസ്; വിവാദ പരാമർശം നടത്തിയ ജില്ലാ ജഡ്ജി ഉൾപ്പെടെ നാല് ജഡ്ജിമാരെ സ്ഥലംമാറ്റി

- Advertisement -
- Advertisement - Description of image

ലൈംഗിക പീഡ‍ന പരാതിയിൽ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കോഴിക്കോട് നന്ദി കടപ്പുറത്ത് യുവതിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുൻ‌കൂർ ജാമ്യമാണ് സ്റ്റേ ചെയ്തത്.

അതേസമയം സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നി‍ർദേശിച്ചു. പ്രതിയുടെ പ്രായം പരിഗണിച്ചാണ് അറസ്റ്റ് തടയുന്നതെന്നും കോടതി വ്യക്തമാക്കി. മുൻകൂ‍ർ ജാമ്യം അനുവദിച്ച കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജിയുടെ നടപടിയെ ഹൈക്കോടതി വിമർശിച്ചു. അപ്രസക്തമായ കാരണങ്ങൾ പരിശോധിച്ചാണ് മുൻകൂർ ജാമ്യം അനുവദിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

അറസ്റ്റ് പാടില്ല; സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കോടതി അധികാര പരിധി ഉപയോഗിച്ചതിൽ അപാകത ഉണ്ട്. മുൻകൂ‍ർ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിലെ വിവാദ പരാമർശങ്ങളും കോടതി സ്റ്റേ ചെയ്തു. മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിൽ അന്തിമ വിധി പറയുന്നത് വരെ സ്റ്റേ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments