26.9 C
Kollam
Saturday, July 19, 2025
HomeNewsസി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറി; പിഎസ് സുപാല്‍

സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറി; പിഎസ് സുപാല്‍

- Advertisement -
- Advertisement - Description of image

സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറിയായി പി.എസ് സുപാല്‍.എം.എൽ.‍എയെ ഐകകണ്ഠേന തെരഞ്ഞെടുത്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കൗണ്‍സിലിന്റെ ആദ്യയോഗം ആര്‍ രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്നാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുത്ത വിവരം സമ്മേളനത്തെ മുന്‍ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരന്‍ അറിയിച്ചു. നിലവില്‍ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു സുപാല്‍.

സമ്മേളനം ആറ് കാന്‍ഡിഡേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ 64 അംഗ ജില്ലാ കൗണ്‍സിലിനെയും എട്ട് പകരം പ്രതിനിധികളുള്‍പ്പെടെ 90 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.
പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്ക്ക് ജില്ലാ സെക്രട്ടറി മറുപടി പറഞ്ഞു. റിപ്പോര്‍ട്ട് അംഗീകരിച്ചു. ഐ ഷിഹാബ് ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പന്ന്യന്‍ രവീന്ദ്രന്‍, ജെ ചിഞ്ചുറാണി, കെ ആര്‍ ചന്ദ്രമോഹനന്‍,
എ രാജീവ് സംസാരിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments