27.5 C
Kollam
Wednesday, December 18, 2024
HomeNewsപ്രിയ വർഗീസിന്റെ നിയമനം; വി സിയോ പ്രിയ വർഗീസോ ഹൈക്കോടതിയെ സമീപിച്ചേക്കും

പ്രിയ വർഗീസിന്റെ നിയമനം; വി സിയോ പ്രിയ വർഗീസോ ഹൈക്കോടതിയെ സമീപിച്ചേക്കും

- Advertisement -
- Advertisement -

പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഗവർണ്ണറുടെ നടപടിക്കെതിരെ കണ്ണൂർ വി സിയോ പ്രിയ വർഗീസോ ഹൈക്കോടതിയെ സമീപിച്ചേക്കും. നിയമന അധികാരിയായ ഗവർണർക്ക് എതിരെ വിസിക്ക് കോടതിയെ സമീപിക്കാൻ കഴിയുമോ എന്നുള്ള പ്രശ്‌നം ഉണ്ട്. വിസിക്ക് കോടതിയിൽ ചാൻസിലറുടെ നടപടി ചോദ്യം ചെയ്യാൻ കഴിയുമോ എന്ന് ഇന്നലെ ഗവർണർ ചോദിച്ചിരുന്നു. സ്റ്റേക്ക് എതിരായ പരാതിയെ നേരിടാൻ തന്നെ ആണ് രാജ്ഭവൻ തീരുമാനം.

കാരണം കാണിക്കൽ നോട്ടീസ് നൽകാതെ നടപടി എന്ന വാദം രാജ്ഭവൻ തള്ളുന്നു. ഇപ്പോൾ സ്വീകരിച്ചത് സ്റ്റേ മാത്രമാണെന്നും അത് തന്നെ വിസിയുടെ വിശദീകരണത്തിന് ശേഷമാണെന്നുമാണ് രാജ്ഭവൻ വിശദീകരണം. പ്രിയയുടേത് രാഷ്ട്രീയ നിയമനം തന്നെ എന്ന് പറയുന്ന ഗവർണർ കണ്ണൂർ സർവകലാശാലയേയും സർക്കാരിനെ തന്നെയും കുറ്റപ്പെടുത്തുന്നത് വിട്ടു വീഴ്ച്ക്കില്ലെന്ന് വ്യക്തമാക്കിയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments