26.8 C
Kollam
Friday, August 29, 2025
HomeNewsജമ്മു കശ്മീരിലെ പാര്‍ട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനം; രാജിവെച്ച് ഗുലാം നബി ആസാദ്

ജമ്മു കശ്മീരിലെ പാര്‍ട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനം; രാജിവെച്ച് ഗുലാം നബി ആസാദ്

- Advertisement -
- Advertisement - Description of image

ജമ്മു കശ്മീരിലെ പാര്‍ട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനം ഏറ്റെടുത്തിന് പിന്നാാലെ രാജിവെച്ച് കോൺ ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. നിര്‍ണായക സ്ഥാനത്ത് നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് ഗുലാം നബി ആസാദ് സ്ഥാനമൊഴിഞ്ഞ് അതൃപ്തി പ്രകടിപ്പിച്ചത്. ജമ്മു കശ്മീര്‍ രാഷ്ട്രീയകാര്യ സമിതിയില്‍നിന്നും ആസാദ് രാജിവച്ചു. പാർട്ടിയുടെ അഖിലേന്ത്യാ രാഷ്ട്രീയകാര്യ സമിതിയിൽ അംഗമായതിനാൽ പുതിയ സ്ഥാനത്തെ തരംതാഴ്ത്തലായാണ് ആസാദ് വിലയിരുത്തിയതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

മുതിർന്ന നേതാവ്, മുൻ മുഖ്യമന്ത്രി, കേന്ദ്രമന്ത്രി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹത്തെ സംസ്ഥാനത്തിന്റെ പ്രചാരണ ചുമതല ഏൽപ്പിച്ചത് തരംതാഴ്ത്തുന്നതിന് തുല്യമാണെന്നും ആസാദ് വിലയിരുത്തിയെന്ന് വൃത്തങ്ങൾ പറഞ്ഞു. പാർട്ടി നേതൃത്വത്തിനെതിരെ കത്തെഴുതിയ ജി-23 നേതാക്കളിൽ പ്രധാനിയാണ് ആസാദ്.
ആസാദിന്റെ അടുത്ത അനുയായിയായ ഗുലാം അഹമ്മദ് മിറിനെ ജമ്മു കശ്മീർ അധ്യക്ഷ സ്ഥാനത്തുനിന്ന് കഴിഞ്ഞ മാസം നീക്കിയിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments