25.9 C
Kollam
Sunday, November 30, 2025
HomeNewsCrimeആദിവാസി കുട്ടികളെ മര്‍ദിച്ച സംഭവം; ഇടപെട്ട് ബാലാവകാശ കമ്മിഷന്‍

ആദിവാസി കുട്ടികളെ മര്‍ദിച്ച സംഭവം; ഇടപെട്ട് ബാലാവകാശ കമ്മിഷന്‍

- Advertisement -

വയനാട് നടവയലില്‍ ആദിവാസി കുട്ടികളെ മര്‍ദിച്ച സംഭവത്തില്‍ ഇടപെട്ട് ബാലാവകാശ കമ്മിഷന്‍. ശിശു സംരക്ഷണ ഓഫിസറോട് ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ കമ്മിഷന് പരാതി നല്‍കിയിരുന്നു.നെയ്ക്കുപ്പ ആദിവാസി കോളനിയിലെ കുട്ടികള്‍ക്കാണ് അയല്‍വാസിയുടെ മര്‍ദ്ദനമേറ്റത്. ആറും ഏഴും വയസ്സുള്ള മൂന്നു കുട്ടികളെയാണ് മര്‍ദിച്ച് പരുക്കേല്‍പ്പിച്ചത്. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പിയ്ക്ക് ആണ് അന്വേഷണ ചുമതല.

ഇന്നലെ വൈകിട്ടാണ് മൂന്ന് കുട്ടികളെ അയല്‍വാസി രാധാകൃഷ്ണന്‍ ക്രൂരമായി മര്‍ദിച്ചത്. തന്റെ വയലിലെ വരമ്പ് ചവിട്ടി നശിപ്പിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദനം. കാലിനും പുറത്തും പരുക്കേറ്റ കുട്ടികളെ പനമരം ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. മര്‍ദനമേറ്റ കുട്ടികളില്‍ ഒരാള് നേരത്തെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയയാതാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments