26.7 C
Kollam
Sunday, April 20, 2025
HomeNewsCrimeപ്ലസ്ടു വിദ്യാർത്ഥിനിയെ പിതാവിന്റെ സുഹൃത്തുക്കൾ ബാലാത്സംഗം ചെയ്തു; ഒരാൾ പിടിയിൽ

പ്ലസ്ടു വിദ്യാർത്ഥിനിയെ പിതാവിന്റെ സുഹൃത്തുക്കൾ ബാലാത്സംഗം ചെയ്തു; ഒരാൾ പിടിയിൽ

- Advertisement -
- Advertisement -

തൃശ്ശൂർ പുന്നയൂർകുളത്ത് പ്ലസ്ടു വിദ്യാർത്ഥിനിയെ പിതാവിന്റെ മൂന്നു സുഹൃത്തുക്കൾ ബാലാത്സംഗം ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. രണ്ടു മാസം മുമ്പായിരുന്നു സംഭവം. എന്നാൽ വിവരം അമ്മയോട് പറഞ്ഞെങ്കിലും പൊലീസിൽ പരാതി നൽകിയില്ലെന്ന് പെൺകുട്ടി പറയുന്നു. തുടർന്ന് മാസങ്ങൾക്കിപ്പുറം പെൺകുട്ടി ഇക്കാര്യം അധ്യാപികയോട് പറയുകയായിരുന്നു. അധ്യാപികയാണ് പോലീസിൽ വിവരം അറിയിച്ചത്. പിതാവിന്റെ കഞ്ചാവ് കച്ചവടത്തിലെ ഇടപാടുകാരാണ് പ്രതികൾ. കൂടുതൽ പേർ പ്രതികളായിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments