26.3 C
Kollam
Friday, August 29, 2025
HomeNewsആസാദ് കാശ്മീര്‍; പ്രതികരിച്ച് കെ.ടി ജലീല്‍

ആസാദ് കാശ്മീര്‍; പ്രതികരിച്ച് കെ.ടി ജലീല്‍

- Advertisement -
- Advertisement - Description of image

ആസാദ് കാശ്മീരില്‍ പ്രതികരണവുമായി കെ ടി ജലീല്‍ എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റില്‍ ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയിലാണ് ‘ആസാദ് കാശ്മീര്‍’എന്നെഴുതിയത്. ഇതിന്റെ അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമെന്ന് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പാക്കധീന കശ്മീരിനെ ആസാദ് കശ്മീര്‍ എന്ന് വിശേഷിപ്പിച്ച കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. വിഭജനകാലത്ത് കശ്മീരിനെ രണ്ടായി പകുത്തിരുന്നുവെന്നും കെ ടി ജലീല്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.

ആസാദ് കശ്മീര്‍; കെ.ടി. ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദത്തില്‍

ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. കശ്മീര്‍ യാത്രയെക്കുറിച്ചുള്ള എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിലെ പരമാര്‍ശങ്ങളാണ് വിവാദമായത്. ‘പാക്കധീന കശ്മീരെ’ന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ കെ ടി ജലീല്‍ ആസാദ് കശ്മീരെന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് പൊതുവെ പാകിസ്ഥാനും അനൂകൂലികളും നടത്തുന്ന പ്രയോഗമാണ്. വിഭജനകാലത്ത് കശ്മീര്‍ രണ്ടായി വിഭജിച്ചിരുന്നു എന്നാണ് ജലീലിന്റെ മറ്റൊരു പരാമര്‍ശം. എന്നാല്‍ ‘പഷ്തൂണു’കളെ ഉപയോഗിച്ച് കശ്മീര്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഒരു ഭാഗം പാകിസ്ഥാന്‍ പിടിച്ചെടുക്കുകയായിരുന്നു.

കശ്മീര്‍ പൂര്‍ണ്ണമായും ഇന്ത്യയുടെ ഭാഗമാണെന്നാണ് ഇന്ത്യയുടെ എല്ലാകാലത്തൈയും നിലപാട്. ജലീലിന്റെ പോസ്റ്റില്‍ വലിയ പിഴവമുണ്ടെന്ന് ചരിത്രവിദഗ്ദര്‍ പ്രതികരിച്ചിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments