26 C
Kollam
Saturday, September 20, 2025
HomeNewsCrimeകാറില്‍ അതിക്രമിച്ചു കയറി കൊലക്കേസ് പ്രതി; യുവതിയും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാറില്‍ അതിക്രമിച്ചു കയറി കൊലക്കേസ് പ്രതി; യുവതിയും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

- Advertisement -
- Advertisement - Description of image

കൊച്ചി: ചോറ്റാനിക്കരയില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവിങ് സീറ്റില്‍ അതിക്രമിച്ചു കയറിയ കൊലക്കേസ് പ്രതിയായ മധ്യവയസ്‌കന്‍ കാര്‍ ട്രാന്‍സ്‌ഫോമറിലേക്ക് ഇടിച്ചു കയറ്റി. യുവതിയും രണ്ടര വയസ്സുകാരി മകളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചോറ്റാനിക്കര പൂച്ചക്കുഴി അരിമ്പൂര്‍ ആഷ്!ലിയെ (53) പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രിയിലാണു സംഭവം. വട്ടുക്കുന്ന് സ്വദേശിയായ ശ്രീജിത്തും ഭാര്യയും മകളും രാത്രി സുഹൃത്തിന്റെ വീട്ടില്‍ നിന്നു മടങ്ങവേ തട്ടുകടയില്‍ നിന്നു ഭക്ഷണം വാങ്ങാന്‍ ചോറ്റാനിക്കര ലൗ ലാന്‍ഡ് ബാറിനു സമീപത്തു കാര്‍ നിര്‍ത്തി. മകളെ ഡ്രൈവിങ് സീറ്റില്‍ ഇരുത്തിയാണ് ശ്രീജിത്ത് കാറില്‍ നിന്ന് ഇറങ്ങിയത്. ഈ സമയം ബാറില്‍ നിന്നു വന്ന ആഷ്!ലി ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന കുട്ടിയെ പിന്നിലെ സീറ്റിലേക്ക് ഇരുത്തി കാറില്‍ കയറി.ഭാര്യ ബഹളം വച്ചതോടെ ശ്രീജിത്ത് ഓടിയെത്തിയെങ്കിലും ഇയാള്‍ കാറുമായി മുന്നോട്ടു നീങ്ങി.

ചോറ്റാനിക്കര ഭാഗത്തേക്ക് ഓടിച്ച കാര്‍ നിയന്ത്രണം വിട്ടു സമീപത്തെ പാനിപ്പൂരി കടയില്‍ ഇടിച്ച ശേഷം 500 മീറ്ററോളം ഓടി റോഡരികിലെ ട്രാന്‍സ്‌ഫോമറിലേക്ക് ഇടിച്ചു കയറി. ട്രാന്‍സ്‌ഫോമറിന്റെ സംരക്ഷണ വേലിയുടെ തറയില്‍ തട്ടി കാര്‍ നിന്നതിനാലാണു വലിയ ദുരന്തം ഒഴിവായത്.യുവതിക്കും കുട്ടിക്കും പരിക്കേറ്റു. പിന്നാലെ ഓടിവന്ന ശ്രീജിത്തും നാട്ടുകാരും ചേര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചു. എയര്‍ബാഗ് ഉണ്ടായിരുന്നതിനാലാണ് യുവതിയും മകളും ഗുരുതര പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments