26.5 C
Kollam
Wednesday, January 28, 2026
HomeNewsCrimeവിമാനത്തിലെ പ്രതിഷേധം; കൂടുതല്‍ നടപടിക്ക് പൊലീസ്

വിമാനത്തിലെ പ്രതിഷേധം; കൂടുതല്‍ നടപടിക്ക് പൊലീസ്

- Advertisement -

മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനുള്ളില്‍ നടത്തിയ പ്രതിഷേധത്തില്‍ കൂടുതല്‍ നടപടിക്ക് പൊലീസ്. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഫിഖിലിനും യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ല പ്രസിഡണ്ട് സുദീപ് ജയിംസിനുമാണ് പൊലീസ് നോട്ടീസ് നല്‍കിയത്.

ശംഖുമുഖം എ സി പിയുടേതാണ് നിര്‍ദ്ദേശം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് പൊലീസ് നടപടി. ദുല്‍ഫിക്കിലിന് ഈ മാസം 13നും സുദീപിന് ഈ മാസം 16നും തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. പൊലീസിനോട് സഹകരിക്കുമെന്നും ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments