ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും ഇന്ന്. എ ൻ ഡി എ യി ലെ ജഗ്ദീപ് ധൻകറും പ്രതിപക്ഷ മുന്നണിയിലെ മാർഗരറ്റ് ആൽവയുമാണ് മത്സരരംഗത്തുള്ളത്. ലോക്സഭയിലെയും രാജ്യസഭയിലെയും എം പിമാരാണ് വോട്ട് ചെയ്യുന്നത്. പാർലമെന്റ് മന്ദിരത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്.
ഇതിനുശേഷം വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. നിലവിലെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഈ മാസം 10നു സ്ഥാനമൊഴിയും. പുതിയ ഉപരാഷ്ട്രപതി 11ന് സ്ഥാനമേൽക്കും. ഇരുസഭകളിലെയും എം പിമാരുടെ അംഗബലം കണക്കിലെടുക്കുമ്പോൾ ഭരണപക്ഷമായ എൻഡിഎക്ക് ജയമുറപ്പാണ്.ലോ ക്സ ഭ യി ലെ യും രാ ജ്യ സ ഭ യി ലെ യും അം ഗ ങ്ങ ളാ യ 788 പേ രാ ണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ വോട്ട് ചെയ്യുക.
നോമിനേറ്റ് ചെയ്യപ്പെട്ട അം ഗ ങ്ങ ൾ ക്കും വോ ട്ട വ കാ ശ മു ണ്ട്. ഉ പ രാ ഷ് ട്ര പ തി യാ ണ് രാ ജ്യ സ ഭ യു ടെ ചെ യ ർ പേ ഴ്സ ൺ. 80 കാരിയായ മാർഗരറ്റ് ആൽവ മുതിർന്ന കോണ്‍ഗ്രസ് നേതാവും രാജസ്ഥാനിലെയും ഉത്തരാഖണ്ഡിലെയും മുൻ ഗവർണറുമാണ്. 71 കാരനായ ജഗ്ദീപ് ധൻഖർ രാജസ്ഥാനിൽ നിന്നുള്ള ജാട്ട് നേതാവാണ്.