27.1 C
Kollam
Tuesday, February 4, 2025
HomeMost Viewedമങ്കി പോക്‌സ് ലക്ഷണങ്ങള്‍ കണ്ടെത്തി; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരന്

മങ്കി പോക്‌സ് ലക്ഷണങ്ങള്‍ കണ്ടെത്തി; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരന്

- Advertisement -
- Advertisement -

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരന് മങ്കി പോക്‌സ് ലക്ഷണങ്ങള്‍ കണ്ടെത്തി. ഇദ്ദേഹത്തെ വിമാനത്താവളത്തില്‍ നിന്ന് നേരെ ആലുവയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജിദ്ദയില്‍ നിന്ന് പുലര്‍ച്ചെ കൊച്ചിയില്‍ എത്തിയ ആളാണ് ഇദ്ദേഹം. ഉത്തര്‍പ്രദേശ് സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ സാമ്പിള്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കായി അയച്ചിരിക്കുകയാണ്.
മങ്കിപോക്‌സ് പ്രതിരോധത്തിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കാന്‍ ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധരുടെ യോഗം ചേര്‍ന്നിരുന്നു. രാജ്യത്ത് ഒമ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കം. എമര്‍ജന്‍സി മെഡിക്കല്‍ റിലീഫ് ഡയറക്ടര്‍ എല്‍. സ്വാസ്തിചരണിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ നാഷണല്‍ എയ്ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനിലെയും, ലോകാരോഗ്യ സംഘടനയിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുക്കുകയും ചെയ്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments