23 C
Kollam
Wednesday, February 5, 2025
HomeNewsടിപ്പര്‍ ബൈക്കിലിടിച്ച് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം; പാറശാലയില്‍

ടിപ്പര്‍ ബൈക്കിലിടിച്ച് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം; പാറശാലയില്‍

- Advertisement -
- Advertisement -

തിരുവനന്തപുരം പാറശാലയില്‍ അമിത വേഗത്തിലെത്തിയ ടിപ്പര്‍ ബൈക്കിലിടിച്ച് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശികളായ യഹോവ പോള്‍-അശ്വിനി ദമ്പതികളുടെ മകള്‍ ഋഷികയാണ് മരിച്ചത്. പാറശാലയിലെ കാരാളിയില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം.

ഗുരുതര പരിക്കേറ്റ കുട്ടിയുടെ മാതാപിതാക്കളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗത്തിലെത്തിയ ടിപ്പര്‍ ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ടിപ്പറില്‍ ഉണ്ടായിരുന്ന മൂന്നു പേര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

അശ്വിനി ഗര്‍ഭിണിയാണ്.ടിപ്പര്‍ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് സംശയം. പോലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments