25.9 C
Kollam
Monday, July 21, 2025
HomeNewsകെടി ജലീലിനെതിരെ വിവാദത്തിലാക്കി വെളിപ്പെടുത്തലുമായി വെള്ളാപ്പള്ളി; വിസി വിവാദം

കെടി ജലീലിനെതിരെ വിവാദത്തിലാക്കി വെളിപ്പെടുത്തലുമായി വെള്ളാപ്പള്ളി; വിസി വിവാദം

- Advertisement -
- Advertisement - Description of image

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലര്‍ നിയമന വിവാദത്തിൽ മുൻ മന്ത്രി കെടി ജലീലിനെതിരെ വിവാദ വെളിപ്പെടുത്തലുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലീം വിഭാഗത്തിൽ നിന്ന് ഒരാളെ വിസി ആക്കണമെന്നത് ആവശ്യമായിരുന്നു എന്ന് ജലീൽ നേരിട്ട് പറഞ്ഞു എന്നാണ് വെള്ളാപ്പള്ളി വെളിപ്പെടുത്തിയത്.

കഴിഞ്ഞ 21ന് വീട്ടിൽ വന്നാണ് ജലീൽ കാര്യങ്ങൾ വിശദീകരിച്ചതെന്നും സാക്ഷിയായി ജോമോൻ പുത്തൻപുരക്കൽ ഉണ്ടായിരുന്നെന്നും വെള്ളാപ്പള്ളി നടേശൻ തിരുവനന്തപുരത്ത് പറഞ്ഞു. ശ്രീ നാരായണ ഗുരു ഓപ്പൺ സര്‍വ്വകലാശാല വിസി ആയി മുബാറക്ക് പാഷയെ നിയമിച്ചതിനെതിരെ കടുത്ത പ്രതിഷേധവും അമര്‍ഷവുമാണ് സര്‍ക്കാരിനെതിരെ വെള്ളാപ്പള്ളിക്ക് ഉണ്ടായിരുന്നത്.
ശബരിമല സമരത്തെക്കുറിച്ചും നവോത്ഥാന സമിതിയെക്കുറിച്ചും വെള്ളാപ്പള്ളി പ്രതികരിച്ചു. ആർക്ക് വേണ്ടിയായിരുന്നു ശബരിമല സമരം എന്നാണ് വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചത്. സമരം കൊണ്ട് ആർക്കെന്ത് ഗുണം ഉണ്ടായി. സമരത്തിൽ പങ്കെടുത്തവർ കേസിൽ കുരുങ്ങി കഴിയുകയാണ്. ശബരിമല സ്ത്രീ പ്രവേശത്തെ എല്ലാവരും പിന്തുണച്ചതാണ്. പത്ത് ആളെ കിട്ടും എന്ന് കണ്ടപ്പോ ചിലർ സമരവുമായി ഇറങ്ങിയതാണ്.

സർക്കാർ ചെയ്യുന്ന നല്ലകാര്യങ്ങൾക്ക് പിന്തുണ നൽകാനും തിരുത്തേണ്ടത് തിരുത്താനുമാണ് നവോത്ഥാന സമിതി. കേരളത്തിൽ വർഗീയ ധ്രുവീകരണം മുൻപത്തേക്കാളും കൂടിയിട്ടുണ്ട്. ബിജെപിയെ മാത്രം ഇതിന് കുറ്റം പറയാനില്ല. ശബരിമല സമരത്തോട് ആദ്യമേ എസ്എന്‍ഡിപിക്ക് യോജിപ്പില്ലായിരുന്നു. മൂന്ന് തമ്പ്രാന്മാർ ചേർന്നാണ് സമരമുണ്ടാക്കിയത് എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments