26 C
Kollam
Wednesday, February 5, 2025
HomeNewsCrimeമുള്ളംകൊല്ലി മോഡൽ തടി പിടിത്തം; വേലായുധൻമാർ പിടിയിൽ

മുള്ളംകൊല്ലി മോഡൽ തടി പിടിത്തം; വേലായുധൻമാർ പിടിയിൽ

- Advertisement -
- Advertisement -

നരൻ സിനിമയിലെ മോഹൻലാൽ കഥാപാത്രം മുള്ളം കൊല്ലി വേലായുധൻ മാതൃകയിൽ കുത്തിയൊഴുകുന്ന ആറ്റിൽ നിന്നും കാട്ടു തടി പിടിക്കാനിറങ്ങിയ വേലായുധൻമാർ പിടിയിൽ.പത്തനംതിട്ട സീതത്തോട് കരകവിഞ്ഞ കാട്ടുതടി പിടിക്കാൻ ശ്രമിച്ച മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടമൺപാറ സ്വദേശികളായ രാഹുൽ, വിപിൻ, നിഖിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മലവെള്ളപ്പാച്ചിലിൽ ഒഴുകി വന്ന തടിയുടെ മുകളിൽ കയറി ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഈ യുവാക്കൾക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഉച്ചയോടെയാണ് ഇവരുടെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം ഇവരെ മൂന്ന് പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ദുരന്ത നിവാരണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തും അറസ്റ്റ് ചെയ്തതും.

കനത്ത മഴ കാരണം തിങ്കളാഴ്ച ജില്ലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. ജില്ലയിൽ കനത്ത മഴ പെയ്തത്തിന് പിന്നാലെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. ഇതിനിടെയാണ് സീതത്തോടിൽ കുത്തിയൊലിച്ചു വന്ന മലവെള്ളത്തിലേക്ക് ചാടിയിറങ്ങി ഇവര്‍ വനത്തിൽ നിന്നും ഒഴുകി വന്ന കാട്ടുതടിക്ക് മേലെ നീന്തി കേറിയതും വീഡിയോകൾ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments