ഓണത്തിന് സൗജന്യ കിറ്റിന് പുറമെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സബ്‌സിഡി നിരക്കില്‍ അഞ്ചു കിലോ വീതം പച്ചരിയും കുത്തരിയും ഒരു കിലോ പഞ്ചസാരയും നല്‍കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു.
ഈ വര്‍ഷത്തെ ഓണം സമ്പന്നമാക്കാന്‍ ഭക്ഷ്യവകുപ്പ് മുന്നൊരുക്കം നടത്തിയിട്ടുണ്ട്. വിലക്കയറ്റം നിയന്ത്രിക്കാന്‍ ശക്തമായ വിപണി ഇടപെടലുകളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
കശുവണ്ടി പരിപ്പ്,ഏലയ്ക്ക, നെയ്യ്, തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനം സാധനങ്ങളടങ്ങിയ സൗജന്യ ഓണക്കിറ്റ് ് 10 മുതല്‍ വിതരണം ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടത്തിവരികയാണ്. വെട്ടിക്കുറച്ച ഗോതമ്പിന് പകരം റാഗി, വെള്ളക്കടല എന്നിവ നല്‍കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതായി മന്ത്രി അനില്‍ പറഞ്ഞു.
ഓണം സമ്പന്നമാക്കാന്‍; ഓണക്കിറ്റിന് പുറമെ സബ്‌സിഡി നിരക്കില്‍ 10 കിലോ അരിയും ഒരു കിലോ പഞ്ചസാരയും
- Advertisement -
- Advertisement -
- Advertisement -
- Advertisement -