24.7 C
Kollam
Tuesday, July 22, 2025
HomeNewsസ്‌കൂള്‍ കലോത്സവം കോഴിക്കോട്ട്; കായികമേള തിരുവനന്തപുരത്ത്

സ്‌കൂള്‍ കലോത്സവം കോഴിക്കോട്ട്; കായികമേള തിരുവനന്തപുരത്ത്

- Advertisement -
- Advertisement - Description of image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ കോഴിക്കോട്ടും സ്‌കൂള്‍ കായികമേള നവംബറില്‍ തിരുവനന്തപുരത്തും നടത്തും. മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തിലായിരുന്നു തീരുമാനം. ഇരുവിഭാഗങ്ങളിലും സ്‌കൂള്‍ തലം മുതല്‍ റവന്യു തലം വരെയുള്ള മത്സരങ്ങള്‍ പൂര്‍ത്തിയാക്കി വേണം സംസ്ഥാനതല മത്സരങ്ങള്‍ നടത്തേണ്ടത്. ഈ സാഹചര്യത്തില്‍ മത്സര തീയതി സംബന്ധിച്ച് അന്തിമ തീരുമാനം ക്യു.ഐ.പി യോഗത്തിനു ശേഷം കൈക്കൊള്ളും. സംസ്ഥാന ശാസ്ത്രമേള ഇക്കുറി എറണാകുളത്തു നടത്താനും യോഗത്തില്‍ തീരുമാനമായി.

അധ്യാപക ഭവനില്‍ നടന്ന യോഗത്തില്‍ ഭരണ-പ്രതിപക്ഷ അധ്യാപകസംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. അധ്യാപക നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അടിയന്തിര ഇടപെടല്‍ മന്ത്രിയുടെ ഭാഗത്തുനിന്നുമുണ്ടാകണമെന്നു പ്രതിപക്ഷ അധ്യാപകസംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments