26.1 C
Kollam
Wednesday, November 20, 2024
HomeNewsCrimeകരുവന്നൂർ തട്ടിപ്പ്; നിക്ഷേപകര്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി

കരുവന്നൂർ തട്ടിപ്പ്; നിക്ഷേപകര്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി

- Advertisement -
- Advertisement -

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ നിക്ഷേപകർക്ക് പണം നൽകുന്നത് നിർത്തിവെക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അടിയന്തര ആവശ്യമുള്ളവർക്ക് മാത്രം പണം തിരിച്ചു നൽകാം. ഇക്കാര്യം കോടതിയെ അറിയിക്കണം. കാലാവധി പൂർത്തിയായ 142 കോടി രൂപയുടെ സ്ഥിരം നിക്ഷേപം ഉണ്ടെന്നു ബാങ്ക് അറിയിച്ചു.284 കോടി രൂപയുടെ നിക്ഷേപവും ഉണ്ട്. പണം എങ്ങനെ തിരിച്ചു നൽകാൻ ആകുമെന്ന് സർക്കാർ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഈ മാസം 10 ന് കേസ് വീണ്ടും പരിഗണിക്കും.അതേസമയം ബാങ്ക് ക്രമക്കേടിൽ ഇഡി അന്വേഷണം അനിശ്ചിതത്വത്തിൽ.

ഇസിഐആർ രജിസ്റ്റർ ചെയ്ത ഒരു വർഷമായിട്ടും തുടർനടപടികളില്ല. പ്രതികൾ പൊലീസ് എഫ്ഐ ആർ പ്രകാരമുള്ളവർ. പൊലീസിൽ നിന്ന് ഫയൽ ശേഖരിക്കൽ മാത്രമാണ് ഇതുവരെ നടന്നത്. പരാതിക്കാരിൽ നിന്ന് ഒരുതവണ പോലും മൊഴിയെടുത്തിട്ടില്ല. ആദ്യ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് അന്വേഷണത്തെ ബാധിച്ചതായാണ് വിമർശനം. രണ്ടാമത് എത്തിയ സംഘത്തലവൻ മറ്റ് കേസുകളുടെ തിരക്കിലാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments