26.7 C
Kollam
Sunday, February 23, 2025
HomeMost Viewedടെറസിന് മുകളില്‍ നിന്ന് കാല്‍ വഴുതി താഴേക്ക് വീണ യുവാവിനെ കൈപിടിയിലൊതുക്കി സഹോദരന്‍; വീട് വൃത്തിയാക്കുന്നതിനിടെ

ടെറസിന് മുകളില്‍ നിന്ന് കാല്‍ വഴുതി താഴേക്ക് വീണ യുവാവിനെ കൈപിടിയിലൊതുക്കി സഹോദരന്‍; വീട് വൃത്തിയാക്കുന്നതിനിടെ

- Advertisement -
- Advertisement -

മലപ്പുറം ചങ്ങരംകുളം ഒതളൂരില്‍ വീട് വൃത്തിയാക്കുന്നതിനിടെ ടെറസിന് മുകളില്‍ നിന്ന് കാല്‍ വഴുതി താഴേക്ക് വീണ യുവാവിനെ കൈപിടിയിലൊതുക്കി സഹോദരന്‍.ഒതളൂര്‍ കുറുപ്പത് വീട്ടില്‍ സാദിഖിന്റെ സഹോദരന്‍ ഷഫീഖ് ആണ് വഴുതി വീണത്. അത്ഭുതകരമായ രക്ഷപ്പെടുത്തലിന്റെ സിസി ടിവി ദൃശ്യം പുറത്തെത്തിയിട്ടുണ്ട്. വീട് വൃത്തിയാക്കുന്നതിനായി താഴെ നിന്ന് വെള്ളമൊഴിച്ചുകൊണ്ടിരുന്ന സാദിഖ് സഹോദരന്‍ കാലുവഴുതുന്നത് കാണുകയും അവസരോചിതമായി ഇടപെടുകയുമായിരുന്നു.വലിയ ആഘാതത്തോടെ നിലത്തേക്ക് പതിച്ച് സംഭവിക്കാവുന്ന വലിയ അപകടത്തില്‍ നിന്ന് തന്റെ സഹോദരനെ രക്ഷപ്പെടുത്തിയ ശേഷം സാദിഖ് പരസഹായം കൂടാതെ നിലത്തുനിന്ന് കൂളായി എഴുന്നേല്‍ക്കുന്നതായി വിഡിയോയിലുണ്ട്. ഇരുവരും എഴുന്നേറ്റതിന് ശേഷമാണ് വീട്ടിലെ മറ്റംഗങ്ങള്‍ പുറത്തേക്ക് എത്തുന്നത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments