24.9 C
Kollam
Friday, November 22, 2024
HomeNewsCrimeപിടിച്ചെടുത്ത പണം സാരി വാങ്ങാൻ; ഝാർഖണ്ഡ് എംഎല്‍എമാര്‍

പിടിച്ചെടുത്ത പണം സാരി വാങ്ങാൻ; ഝാർഖണ്ഡ് എംഎല്‍എമാര്‍

- Advertisement -
- Advertisement -

പിടിച്ചെടുത്ത പണം സാരി വാങ്ങാൻ കൊണ്ടുവന്നത് എന്ന് ബംഗാളില്‍ പിടിയിലായ ഝാർഖണ്ഡ് എംഎല്‍എമാര്‍. പണം കൊണ്ടുവന്നത് ആദിവാസി ഫെസ്റ്റിവലിന് വിതരണം ചെയ്യാനുള്ള സാരി വാങ്ങാൻ എന്നാണ് എംഎൽഎമാരുടെ വിശദീകരണം.
കൊൽക്കത്തയിലെ മൊത്തവിൽപ്പന മാർക്കറ്റിൽ നിന്നും സാരി വാങ്ങാനാണ് പണവുമായി വന്നത് എന്നും അവര്‍ പറഞ്ഞു. 3 പേരും പൊലീസ് സ്റ്റേഷനിൽ തുടരുകയാണ്. ഇവരില്‍ നിന്ന് പിടികൂടിയത് അര കോടി രൂപയുടെ നോട്ട് കെട്ടുകളാണ്. ജംതാരയിൽ നിന്നുള്ള ഇർഫാൻ അൻസാരി, ഖിജ്‌രിയിൽ നിന്നുള്ള രാജേഷ് കച്ചാപ്പ്, കൊലെബിരയിൽ നിന്നുള്ള നമൻ ബിക്സൽ എന്നീ കോൺഗ്രസ് എംഎൽഎമാർ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നാണ് പൊലീസ് പണം കണ്ടെത്തിയത്.

ദേശീയ പാത 16-ൽ പഞ്ച്ല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം ഉണ്ടായത്. “ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഞങ്ങൾ വാഹനം തടഞ്ഞു. വാഹനത്തിൽ ഝാർഖണ്ഡില്‍ നിന്നുള്ള മൂന്ന് എംഎൽഎമാരുണ്ടായിരുന്നു. വാഹനത്തിൽ കെട്ടുകണക്കിന് പണമുണ്ടായിരുന്നു. എംഎല്‍എമാരെ ചോദ്യം ചെയ്തുവരുന്നു” ഹൗറ സൂപ്രണ്ട് ഓഫ് പോലീസ് സ്വാതി ഭംഗലിയ പറഞ്ഞു. ഡ്രൈവറും മൂന്ന് എംഎൽഎമാരും ഉൾപ്പെടെ അഞ്ച് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments