25 C
Kollam
Monday, July 21, 2025
HomeRegionalCulturalഅനുഷ്ഠാനകലകളെ പ്രദര്‍ശന വസ്തുവാക്കുന്നത് അവസാനിപ്പിക്കണം; അടൂര്‍ ഗോപാലകൃഷ്ണന്‍

അനുഷ്ഠാനകലകളെ പ്രദര്‍ശന വസ്തുവാക്കുന്നത് അവസാനിപ്പിക്കണം; അടൂര്‍ ഗോപാലകൃഷ്ണന്‍

- Advertisement -
- Advertisement - Description of image

തെയ്യം ഉള്‍പ്പെടെയുള്ള അനുഷ്ഠാന കലകളെ പ്രദര്‍ശന വസ്തുവാക്കുന്നത് അവസാനിപ്പിക്കണമെന്ന് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.
വട്ടിയൂര്‍ക്കാവ് ഗുരു ഗോപിനാഥ് നടനഗ്രാമവും തെയ്യം കലാ അക്കാദമിയും ചേര്‍ന്ന് പൈതൃക പഠനവും, ശാസ്ത്രീയ കലകളും, ആസ്വാദനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വരവിളി പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ നിന്ന് ആദ്യമായി കൂടിയാട്ടമാണ് പദ്ധതിയില്‍ ഇടംപിടിച്ചത്. അത്തരത്തില്‍ യൂനസ്‌കോയുടെ അംഗീകാരത്തിന് അര്‍ഹതയുള്ള കലാരൂപമാണ് തെയ്യം. തെയ്യത്തെ യൂനസ്‌കോയുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള നടപടികള്‍ ഉണ്ടാകണം. യുനസ്‌കോ പദ്ധതിയില്‍ ഇടംപിടിക്കാന്‍ സാധിച്ചാല്‍ കലാകാരന്മാര്‍ക്ക് വലിയ സഹായങ്ങള്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.വരവിളി ഓഗസ്റ്റ് ഒന്നിന് സമാപിക്കും. തെയ്യം കലയെ അടിസ്ഥാനമാക്കി മ്യൂറല്‍ പെയിന്റിംഗ്, ചിത്ര രചന, ഫോട്ടോഗ്രാഫി പ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം, മുഖത്തെഴുത്ത്, നാടന്‍ പാട്ട്, തോറ്റംപാട്ട് എന്നിവയില്‍ വിദഗ്ദ്ധരും പരിചയ സമ്പന്നരും പങ്കെടുക്കുന്ന ശില്‍പശാലകള്‍, അണിയല കാഴ്ചകള്‍,സാംസ്‌കാരിക സമ്മേളനങ്ങള്‍,കലാവതരണങ്ങള്‍ എന്നിവയും വരവിളിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

ഉദ്ഘാടനചടങ്ങില്‍ നടനഗ്രാമം സെക്രട്ടറി ശബ്‌ന ശശിധരന്‍,തെയ്യം കലാ അക്കാദമി ചെയര്‍മാന്‍ എ.പി. ശ്രീധരന്‍, വൈസ് ചെയര്‍മാന്‍ വി.കെ. മോഹനന്‍, നടനഗ്രാമം ഭരണസമിതി അംഗങ്ങളായ എന്‍.എസ്. വിനോദ്, ടി. ശശിമോഹന്‍, തെയ്യം കലാ അക്കാദമി ട്രഷറര്‍ ഷിജു പങ്കെടുത്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments