25.8 C
Kollam
Friday, November 22, 2024
HomeNewsCrimeസാധനങ്ങൾ കയറ്റാൻ രണ്ടു ലക്ഷം വേണം; കൊല്ലത്ത് തനിനിറം കാട്ടി തൊഴിലാളി യൂനിയനുകൾ

സാധനങ്ങൾ കയറ്റാൻ രണ്ടു ലക്ഷം വേണം; കൊല്ലത്ത് തനിനിറം കാട്ടി തൊഴിലാളി യൂനിയനുകൾ

- Advertisement -
- Advertisement -

കൊല്ലം ലേബര്‍ ഓഫീസറും പൊലീസും കയ്യൊഴിഞ്ഞു. ആശ്രാമത്ത് സാധനങ്ങൾ കയറ്റുന്നതിന് ചുമട്ടുതൊഴിലാളി യൂണിയനുകൾ സംരംഭകയോട് അമിത തുക ചോദിക്കുന്നതായി ആരോപണം. അണ്ടര്‍ വാട്ടർ ടണൽ പ്രദര്‍ശനമൊരുക്കിയ യുവ സംരഭക ആര്‍ച്ച ഉണ്ണിയാണ് പരാതിക്കാരി.
കൊല്ലം ആശ്രാമം മൈതാനത്ത് പ്രദർശനമേള കഴിഞ്ഞശേഷം സാധനങ്ങൾ ലോറിയിൽ കയറ്റാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സിഐടിയു, ബിഎംഎസ്, ഐഎൻടിയുസി തൊഴിലാളികളെത്തി സാധനങ്ങൾ കയറ്റാൻ രണ്ടു ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ടു. എന്നാൽ ലോഡിങ്ങിന് കമ്പനിയുടെ തൊഴിലാളികളുണ്ടെന്നും പണം നൽകാനാകില്ലെന്നും പറഞ്ഞതോടെ ഭീഷണിയായി.പ്രദര്‍ശനം തുടങ്ങുമ്പോൾ ചുമട്ടുതൊഴിലാളികളെ കൊണ്ടാണ് സാധനങ്ങൾ ഇറക്കിച്ചതെന്നും ഇവർ അശ്രദ്ധമായി കൈകാര്യം ചെയ്തത് കൊണ്ട് വലിയ നഷ്ടമുണ്ടായെന്നും ആര്‍ച്ച പറയുന്നു.

ജൂലൈ പത്തിന് കൊല്ലത്തെ പ്രദര്‍ശനം അവസാനിച്ചതാണ്. എന്നാൽ തൊഴിലാളികളുടെ ഈ നിലപാട് കാരണം പതിനേഴ് ദിവസമായി സ്ഥല വാടക വെറുതേ നൽകേണ്ടി വരികയാണെന്നും ലേബര്‍ ഓഫീസറേയും പൊലീസിനേയും സമീപച്ചെങ്കിലും പ്രശ്നത്തിൽ പരിഹാരം കാണാനായില്ലെന്നും പരാതിക്കാരി പറയുന്നു.എന്നാൽ അതേസമയം തൊഴിലാളികൾക്ക് അവകാശപ്പെട്ട ജോലിയും കൂലിയും മാത്രമാണ് ചോദിച്ചതെന്നും തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നുമാണ് യൂണിയൻ നേതാക്കൾ പറയുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments