25.2 C
Kollam
Thursday, March 13, 2025
HomeNewsയാത്രക്കാർ പ്രതിഷേധിച്ചു; മോശം കാലാവസ്ഥയിൽ സ്പൈസ്ജെറ്റ് വിമാനം കൊച്ചിയിലിറക്കി

യാത്രക്കാർ പ്രതിഷേധിച്ചു; മോശം കാലാവസ്ഥയിൽ സ്പൈസ്ജെറ്റ് വിമാനം കൊച്ചിയിലിറക്കി

- Advertisement -
- Advertisement -

കോഴിക്കോട്: മോശം കാലാവസ്ഥയെ തുടർന്ന് സ്പൈസ് ജെറ്റ് വിമാനം ഇന്നു രാവിലെ അടിയന്തിരമായി കൊച്ചിയിലറക്കി. ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന വിമാനമാണ് മോശം കാലാവസ്ഥയെ തുടർന്ന് കൊച്ചിയിലിറക്കിയത്. 182 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. രണ്ട് മണിക്കൂറോളം വിമാനത്തിൽ കാത്തിരുന്നിട്ടും തുടർ നടപടികൾ സംബന്ധിച്ച് തീരുമാനമായില്ല. ഭക്ഷണമോ വെളളമോ കിട്ടിയില്ലെന്നാരോപിച്ച് വനിതാ യാത്രക്കാർ അടക്കമുളളവർ ബഹളം വച്ചു. കോഴിക്കോടെത്താൻ പകരം സംവിധാനം ഒരുക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. ഒടുവിൽ 9 മണിയോടെ യാത്രക്കാരെ നെടുമ്പാശേരിയിലെ ഹോട്ടലിലേക്ക് മാറ്റിയതോടെയാണ് പ്രതിഷേധം അയഞ്ഞത്.

സ്വകാര്യ വിമാന കമ്പനിയായി സ്പൈസ് ജെറ്റിനെതിരെ കഴിഞ്ഞ ദിവസം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നടപടി എടുത്തിരുന്നു. രണ്ട് മാസത്തേക്ക് സ്പൈസ് ജെറ്റിന്റെ വിമാന സർവീസ് വെട്ടിക്കുറച്ചിട്ടുണ്ട്. അമ്പത് ശതമാനം സർവീസുകൾ മാത്രമേ ഈ കാലയളവിൽ ഓപ്പറേറ്റ് ചെയ്യാവൂ എന്നാണ് ഡിജിസിഎയുടെ നിർ‍ദേശം. തുടർച്ചയായി സാങ്കേതിക പ്രശ്നങ്ങൾ ആവർത്തിച്ച സാഹചര്യത്തിലാണ് ഡിജിസിഎ കടുത്ത നടപടികളിലേക്ക് നീങ്ങിയത്. ഡിജിസിഎ നടത്തിയ പരിശോധനയിൽ, സ്പൈസ് ജെറ്റിന്റെ സുരക്ഷാ മുൻകരുതലുകളും മെയിന്റനൻസും പര്യാപ്‌തമല്ല എന്ന് കണ്ടെത്തിയിരുന്നു. അടുത്ത എട്ടാഴ്ച സ്‌പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങൾ ഡിജിസിഎ നിരീക്ഷിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ആകും തുടർ നടപടികൾ എന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments