25.3 C
Kollam
Monday, July 21, 2025
HomeMost Viewedഅസിസ്റ്റന്റ് കളക്ടറായ ജില്ലയിൽ കളക്ടറായി രേണു രാജ്; ഫേസ്ബുക്ക് പോസ്റ്റുമായി ഡോ രേണു രാജ്

അസിസ്റ്റന്റ് കളക്ടറായ ജില്ലയിൽ കളക്ടറായി രേണു രാജ്; ഫേസ്ബുക്ക് പോസ്റ്റുമായി ഡോ രേണു രാജ്

- Advertisement -
- Advertisement - Description of image

എറണാകുളം ജില്ലാ കലക്ടറായി ചുമതലയേറ്റതിനു പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഡോ രേണു രാജ്. ഐ.എ.എസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം അസിസ്റ്റന്റ് കളക്ടറായി പരിശീലനത്തിന് നിയോഗിക്കപ്പെട്ട ജില്ല കൂടിയാണ് എറണാകുളമെന്ന് രേണു രാജ് പറഞ്ഞു. വികസന, ക്ഷേമ കാര്യങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകും. ജില്ലയുടെ വിവിധ പ്രശ്നങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ പരിഗണിക്കും എന്നും രേണു രാജ് കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു. കഴിഞ്ഞ ദിവസമാണ് ആലപ്പുഴ കലക്ടറായിരുന്ന രേണു രാജിന് എറണാകുളം ജില്ലയുടെ ചുമതല നൽകിയത്. രേണു രാജിൻ്റെ ഭർത്താവ് ശ്രീറാം വെങ്കിട്ടരാമനാണ് ആലപ്പുഴയുടെ പുതിയ കലക്ടർ.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments