26.8 C
Kollam
Friday, August 29, 2025
HomeNewsസില്‍വര്‍ ലൈനിൽ സാമൂഹികാഘാതപഠനം തുടരും; പുനര്‍വിജ്ഞാപനം നടത്താൻ നീക്കം

സില്‍വര്‍ ലൈനിൽ സാമൂഹികാഘാതപഠനം തുടരും; പുനര്‍വിജ്ഞാപനം നടത്താൻ നീക്കം

- Advertisement -
- Advertisement - Description of image

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാതപഠനം തുടരാന്‍ നടപടികള്‍. നിലവില്‍ കാലവധി കഴിഞ്ഞ ജില്ലകളില്‍ പുനര്‍വിജ്ഞാപനം നടത്താനാണ് നീക്കം. പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്നായിരുന്നു കഴിഞ്ഞദിവസത്തെ മുഖ്യമന്ത്രിയുടെ പ്രതികരണം.സില്‍വര്‍ലൈന്‍ പദ്ധതിയില്‍ കേന്ദ്ര അനുമതിക്ക് മുന്‍പ് ചെയ്ത് തീര്‍ക്കാവുന്ന കാര്യങ്ങള്‍ പൂര്‍ണമായും ചെയ്യുമെന്നാണ് സര്‍ക്കാര്‍ നലപാട്.

കേന്ദ്രം മുഖംതിരിച്ചതിന് പിന്നാലെ നടപടികള്‍ മന്ദഗതിയിലായെങ്കിലും പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല.നിലവില്‍ കാലവധി കഴിഞ്ഞ ഒന്‍പത് ജില്ലകളില്‍ സാമൂഹികാഘാത പഠനത്തിന് പുനര്‍വിജ്ഞാപനം പുറത്തിറക്കാനാണ് തീരുമാനം. പ്രവര്‍ത്തനത്തിലെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലകളക്ടര്‍മാരില്‍ നിന്നും റവന്യൂവകുപ്പ് തേടും. ശേഷം മൂന്ന് മാസം കൂടി സമയം അനുവദിക്കുമെന്നാണ് വിവരം.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments