25.9 C
Kollam
Monday, September 15, 2025
HomeNewsമന്ത്രിമാരുടെയും എം.എൽഎമാരുടെയും ശമ്പളം പരിഷ്ക്കരണം; കമ്മിഷനെ നിയോഗിച്ചു.

മന്ത്രിമാരുടെയും എം.എൽഎമാരുടെയും ശമ്പളം പരിഷ്ക്കരണം; കമ്മിഷനെ നിയോഗിച്ചു.

- Advertisement -
- Advertisement - Description of image

മന്ത്രിമാരുടെയും എം.എൽഎമാരുടെയും ശമ്പളം പരിഷ്ക്കരിക്കും. ഇതു സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രിസഭ കമ്മിഷനെ നിയോഗിച്ചു. കിഫ്ബിക്ക് കീഴിൽ പ്രത്യേക കൺസൾട്ടൻസി കമ്പനി ആരംഭിക്കാനും മന്ത്രിസഭായോഗം അനുമതി നൽകി. മന്ത്രിമാർ , എം.എൽ.എമാർ എന്നിവരുടെ ശമ്പളം കാലാനുസൃതമായി വർധിപ്പിക്കണമെന്ന ആവശ്യമാണ് മന്ത്രിസഭയുടെ പരിഗണനയിൽ വന്നത്.

ഇതിൻറെ എല്ലാവശങ്ങളും പഠിച്ച് റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് രാമചന്ദ്രൻനായർ കമ്മിഷനെ ചുമതലപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു.ആറുമാസത്തിനകം കമ്മിഷൻ റിപ്പോർട്ട് നൽകണം. ഇതിൽപ്രതിമാസ അലവൻസ്, കൺസൾട്ടൻസി അലവൻസ് യാത്രാബത്ത എന്നിവ ഉൾപ്പെടും. ഇതിൽവരുത്തേണ്ടമാറ്റങ്ങൾ കമ്മിഷൻ പരിശോധിച്ചശേഷമാകും റിപ്പോർട്ട് നൽകുക. ഇപ്പോൾ എം.എൽഎമാർക്ക് എഴുപതിനായിരം രൂപയും മന്ത്രിമാർക്ക് വിവിധ അലവൻസുകളുൾപ്പെടെ 90,000 മുതൽ ഒരുലക്ഷത്തി ഇരുപതിനായിരം രൂപവരെയും പ്രതിമാസം ലഭിക്കാറുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments