25.9 C
Kollam
Tuesday, July 15, 2025
HomeNewsCrimeകാരക്കോണം മെഡിക്കല്‍ കോളജ് തലവരിപ്പണക്കേസ്; സിഎസ്‌ഐ സഭാ ആസ്ഥാനത്ത് ഇ.ഡി പരിശോധന

കാരക്കോണം മെഡിക്കല്‍ കോളജ് തലവരിപ്പണക്കേസ്; സിഎസ്‌ഐ സഭാ ആസ്ഥാനത്ത് ഇ.ഡി പരിശോധന

- Advertisement -
- Advertisement - Description of image

തിരുവനന്തപുരത്തെ സിഎസ്ഐ സഭാ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. കാരക്കോണം മെഡിക്കല്‍ കോളേജ് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. ഒരേ സമയം നാലിടങ്ങളിലാണ് പരിശോധന
സിഎസ്ഐ സഭയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുന്‍പ് തന്നെ വലിയ രീതിയിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

കാരക്കോണം മെഡിക്കല്‍ കോളജിലെ തലവരിപ്പണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ പരിശോധന.

പാളയം എല്‍എംഎസ് ആസ്ഥാനത്ത് രാവിലെ മുതല്‍ കൊച്ചിയില്‍ നിന്നുള്ള ഇ ഡി സംഘം പരിശോധന നടത്തിവരികയാണ്. കൂടാതെ സഭാ സെക്രട്ടറി ടി.ടി പ്രവീണിന്റെ രണ്ട് വീടുകളിലും കാരക്കോണം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിന്റെ വസിതിയിലും പരിശോധന നടക്കുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments