26.3 C
Kollam
Friday, August 29, 2025
HomeNewsCrimeബി.ജെ.പിയുടേത് കലാപം നടത്താനുള്ള ശ്രമം; എം.വി ജയരാജന്‍

ബി.ജെ.പിയുടേത് കലാപം നടത്താനുള്ള ശ്രമം; എം.വി ജയരാജന്‍

- Advertisement -
- Advertisement - Description of image

കണ്ണൂര്‍ പിണറായി പാനുണ്ടയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കാനാണ് ബി.ജെ.പി ശ്രമിച്ചതെന്ന് കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍. ആര്‍.എസ്.എസുകാരനെ സി.പി.എം കൊലപ്പെടുത്തിയെന്ന് വ്യാഖ്യാനിക്കാന്‍ ബി.ജെ.പി നടത്തിയ ശ്രമം ഹീനമാണ്. ബോധപൂവ്വം കലാപം നടത്താനുള്ള ശ്രമമാണിത്.

ബാലസംഘം സമ്മേളന പരിപാടി സ്ഥലത്ത് ബി.ജെ.പി -ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. ബി.ജെ.പി ആസൂത്രണം ചെയ്ത കലാപ നീക്കമാണ് പൊളിഞ്ഞത്. മരണത്തെ കൊലപാതകമാറ്റി മാറ്റാന്‍ കള്ള പ്രചാരണം നടത്തുകയാണ് ബി.ജെ.പി. ജിംനേഷിനെ മര്‍ദ്ദിച്ചുവെന്ന് വ്യാജ പ്രചാരണം നടത്തിയെന്നും കൊടി തോരണങ്ങള്‍ നശിപ്പിച്ച് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത് ബി.ജെ.പിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൃദയാഘാതം മൂലമാണ് ജിംനേഷ് മരിച്ചതെന്നും ശരീരത്തില്‍ പരിക്കുകളില്ലെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി. സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചതാണ് മരണ കാരണമെന്നായിരുന്നു ആര്‍എസ്എസിന്റെ ആരോപണം. ജിംനേഷിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ ആരോപണത്തെ തള്ളിക്കളയുകയാണ് പൊലീസ്. ഇന്ദിരാഗാന്ധി ആശുപത്രയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ജിംനേഷ് കുഴഞ്ഞു വീണ് മരിച്ചത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments