25.8 C
Kollam
Thursday, November 21, 2024
HomeNewsനേതൃത്വത്തിനും മുഖ്യമന്ത്രിക്കും രൂക്ഷ വിമർശനം; കാനം രാജേന്ദ്രന്ടെ പേരെടുത്ത്‌ വിമർശനം

നേതൃത്വത്തിനും മുഖ്യമന്ത്രിക്കും രൂക്ഷ വിമർശനം; കാനം രാജേന്ദ്രന്ടെ പേരെടുത്ത്‌ വിമർശനം

- Advertisement -
- Advertisement -

സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പേരെടുത്താണ് പ്രതിനിധികൾ വിമർശിച്ചത്. എം എം മണിയുടെ നിലപാടുകളിൽ പാർട്ടി നേതാക്കൾ മൗനം പാലിച്ചു. എം എം മണിയുടെ നിലപാട് തെറ്റാണെന്ന് സിപിഎം തന്നെ സമ്മതിച്ചു. പൊലീസിലെ ആർഎസ്എസ് കടന്നുകയറ്റത്തെപ്പറ്റി പറഞ്ഞപ്പോൾ ആനി രാജയെ ഒറ്റപ്പെടുത്തിയെന്നും വിമർശിച്ചു.സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിമർശനം ഉയർന്നു.

ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. 42 വാഹനങ്ങളുടെ അകമ്പടിയിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷത്തിന്റെ മുഖമല്ല. സിപിഐയുടെ വകുപ്പുകൾ സിപിഎം ഹൈജാക്ക് ചെയ്യുന്നു.ഇ പി ജയരാജനും എം എം മണിക്കും എ വിജയരാഘവനും എതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു. നേതാക്കൾ രാഷ്ട്രീയ അന്ധത ബാധിച്ചവരെന്ന് വിമർശനം. പൊലീസിലെ പാർട്ടി ഫ്രാക്ഷൻ ശക്തമാക്കണമെന്ന് സമ്മേളനത്തിൽ നിർദേശം.

അതേസമയം, തിരുത്തല്‍ ശക്തിയായി സിപിഐ തുടരുമെന്ന മുന്നറിയിപ്പുമായി സിപിഐ. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് മുന്നണിയെ സംരക്ഷിക്കേണ്ടത് സിപിഐയുടെ രാഷ്ട്രീയ ബാധ്യതയാണെന്നും ചൂണ്ടിക്കാട്ടുന്നത്.മുന്നണിയെന്ന ആശയം സിപിഐയുടെതെന്ന അവകാശവാദവും പാര്‍ട്ടി മുന്നോട്ട് വെയ്ക്കുന്നു. മുന്നണിയുടെ നേട്ടങ്ങൾ മാത്രമല്ല കോട്ടങ്ങളും വീതംവെച്ച് എടുക്കണമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments