25.9 C
Kollam
Monday, July 21, 2025
HomeNewsCrimeപള്‍സര്‍ സുനിയെ ജയിലിലേക്ക് മാറ്റി; എറണാകുളം ജില്ലാ ജയിലിലേക്ക്

പള്‍സര്‍ സുനിയെ ജയിലിലേക്ക് മാറ്റി; എറണാകുളം ജില്ലാ ജയിലിലേക്ക്

- Advertisement -
- Advertisement - Description of image

നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ ജയിലിലേക്ക് മാറ്റി. കഴിഞ്ഞ മൂന്ന് ദിവസമായി തൃശ്ശൂരിലെ സര്‍ക്കാര്‍ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു ഇയാള്‍. ഇവിടെ നിന്ന് ഇയാള്‍ റിമാന്റ് തടവില്‍ കഴിഞ്ഞിരുന്ന കാക്കനാട്ടെ എറണാകുളം ജില്ലാ ജയിലിലേക്കാണ് മാറ്റിയത്.

മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന പള്‍സര്‍ സുനിയെ കാണണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകന്‍
കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം വിചാരണ കോടതി തള്ളി. ചികിത്സയിലുള്ള പ്രതിയെ കാണാനാകില്ലെന്ന ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ആവശ്യം തള്ളിയത്. ആശുപത്രിയില്‍ വെച്ചോ കോടതിയില്‍ ഹാജരാക്കിയോ കൂടിക്കാഴ്ച വേണമെന്നായിരുന്നു അഭിഭാഷകന്റെ ആവശ്യം.നടിയെ ആക്രമിച്ച കേസില്‍ അനുബന്ധ കുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അങ്കമാലി മാജിസ്‌ട്രേറ്റ് അവധിയായതിനാല്‍ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജിയെ കുറ്റപത്രം കാണിച്ച ശേഷമാണ് ഇത് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചത്.

ആറ് മാസം നീണ്ട് നിന്ന അന്വേഷണത്തിനും നാടകീയ സംഭവങ്ങള്‍ക്കും ഒടുവിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി അനുബന്ധ കുറ്റപത്രം നല്‍കുന്നത്. തെളിവുകളും അനുബന്ധ രേഖകളും അടക്കം 1500 ലേറെ പേജുള്ള കുറ്റപത്രത്തില്‍ 102 പുതിയ സാക്ഷികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദിലീപിനെതിരായ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറാണ് കേസിലെ പ്രധാന സാക്ഷി. ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് തുടരന്വേഷണത്തില്‍ പ്രതിപട്ടികയില്‍ വന്ന ഏക പ്രതി. തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്നു എന്നതാണ് ശരത്തിനെതിരായ കുറ്റം. കേസില്‍ ദിലീപിനെതിരെ ബലാത്സംഗത്തിന് പുറമെ തെളിവ് നശിപ്പിച്ചെന്ന കുറ്റം കൂടി ഉള്‍പ്പെടുത്തിയാണ് അനുബന്ധ കുറ്റപത്രം.

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്ന് കുറ്റപത്രം പറയുന്നു. എന്നാല്‍ ഇത് പോലീസിന് കണ്ടെടുക്കാന്‍ കഴിയാത്ത വിധം ഒളിപ്പിച്ചു. 2017ല്‍ ദിലീപിന്റെ വീട്ടില്‍ വെച്ച് ദൃശ്യം ദിലീപ് കണ്ടത് താന്‍ കണ്ടുവെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ സാക്ഷിമൊഴി സാധൂകരിക്കുന്ന തെളിവുകള്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണ്‍ പരിശോധനയില്‍ നിന്ന് കിട്ടിയെന്നും കുറ്റപത്രത്തിലുണ്ട്.ഫോണില്‍ 2017 നംവബര്‍ 30 ന് സേവ് ചെയ്ത നാല് പേജുകളില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ സീന്‍ ബൈ സീന്‍ വിവരങ്ങളുണ്ട്. ഇത് ഗൂഢാലോചന ദിലീപ് അടക്കമുള്ളവരുടെ അറിവോടെയാണ് എന്നതിന്റെ തെളിവായാണ് കുറ്റപത്രം വ്യക്തമാക്കുന്നത്.

കാവ്യാ മാധവനെ ഗൂഢാലോചനയില്‍ പ്രതിയാക്കാന്‍ തെളിവില്ല. അതുകൊണ്ട് സാക്ഷിയാക്കിയാണ് ഉള്‍പ്പെടുത്തിയത്. കാവ്യയും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജുരഞ്ജിമാരെ സാക്ഷികളാക്കി. കാവ്യയുടെ മുന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്കനു ഇവര്‍. അതേസമയം തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്നെന്ന് ക്രൈാം ബ്രാഞ്ച് ആരോപിച്ച അഭിഭാഷകര്‍ക്കെതിരെ സാക്ഷിയോ പ്രതിയോ ആക്കാതെയാണ് കുറ്റപത്രം. ഇവരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിരുന്നില്ല. അഭിഭാഷകരുടെ നിര്‍ദ്ദേശ പ്രകാരം തെളിവ് നശിപ്പിച്ച ഹാക്കര്‍ സായ് ശങ്കര്‍, മഞ്ജു വാര്യര്‍, ദിലീപിന്റെ മുന്‍ വീട്ടുജോലിക്കാരന്‍ ദാസന്‍, പള്‍സര്‍ സുനിയുടെ അമ്മ അടക്കം കേസില്‍ സാക്ഷികളാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments