25 C
Kollam
Thursday, March 13, 2025
HomeNewsCrime'അർപ്പിതയുടെ വീട്ടിൽ കണ്ടെത്തിയ 20 കോടിയിൽ പങ്കാളിത്തം'; ബംഗാൾ മന്ത്രിസഭയിലെ രണ്ടാമൻ അറസ്റ്റിൽ

‘അർപ്പിതയുടെ വീട്ടിൽ കണ്ടെത്തിയ 20 കോടിയിൽ പങ്കാളിത്തം’; ബംഗാൾ മന്ത്രിസഭയിലെ രണ്ടാമൻ അറസ്റ്റിൽ

- Advertisement -
- Advertisement -

പശ്ചിമ ബംഗാൾ മന്ത്രിസഭയിലെ രണ്ടാമനും വാണിജ്യ വ്യവസായ മന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വീട്ടിൽ റെയ്ഡ് നടത്തിയ ശേഷമാണ് പാർത്ഥ ചാറ്റർജിയെ അറസ്റ്റ് ചെയ്തത്. അടുത്ത അനുയായിയായ അർപ്പിത മുഖർജിയുടെ വസതിയിൽ നിന്ന് 20 കോടി രൂപയുടെ നോട്ടുകൾ കണ്ടെടുത്തതായിരുന്നു പാർത്ഥ ചാറ്റർജിക്ക് കുരുക്കായത്. ഇതിന് പിന്നാലെയാണ് വീട്ടിൽ ഇഡി റെയ്ഡ് നടത്തിയതും പാർത്ഥയെ അറസ്റ്റ് ചെയ്തതും.

കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിലാണ് അർപ്പിതയുടെ വീട്ടിൽ നിന്ന് 20 കോടി രൂപ കണ്ടെടുത്തത്. പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷനിലെയും പശ്ചിമ ബംഗാൾ പ്രൈമറി എജുക്കേഷൻ ബോർഡിലെയും റിക്രൂട്ട്മെന്റ് അഴിമതിയിൽ നിന്നുള്ള വരുമാനമാണ് ഈ തുകയെന്നാണ് ഇ ഡിയുടെ സംശയം. ബംഗാളിലെ മുൻ വിദ്യാഭ്യാസമന്ത്രിയായിരുന്നു പാർത്ഥ ചാറ്റർജി. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന് അഴിമതിയിൽ പങ്കുണ്ടെന്നാണ് ഇ ഡ‍ി സംശയിക്കുന്നത്. ബം ഗാൾ രാഷ്ട്രീയത്തിൽ വലിയ വിവാ ദത്തിന് തിരി കൊളുത്തിരിക്കുകയാണ് സംഭവം. അർപ്പിതയുടെ വീട്ടിൽ നിന്ന് 2000, 500 നോട്ടുകളായിട്ടാണ് പണം കണ്ടെടുത്തത്. നോട്ടെണ്ണൽ യന്ത്രത്തിന്റെ സഹായത്തോടെയാണ് എണ്ണി പൂർത്തിയാക്കി‌യത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments